കെ.എസ്.ഇ. ലിമിറ്റഡിന് നാലാംപാദത്തില്‍ 3.59 കോടി രൂപ നഷ്ടം

വരുമാനവും കുറഞ്ഞു; ഓഹരികളില്‍ നഷ്ടം

Update: 2023-05-26 05:54 GMT

Image : KSE Limited website

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ കാലിത്തീറ്റ ഉത്പാദക കമ്പനിയായ കെ.എസ്.ഇ ലിമിറ്റഡ് (നേരത്തെ കേരള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് ലിമിറ്റഡ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 3.59 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിൽ കുറിച്ചത്  6.15 കോടി രൂപ ലാഭമായിരുന്നു. വരുമാനം 411.02 കോടി രൂപയില്‍ നിന്ന് 3.30 ശതമാനം താഴ്ന്ന് 397.45 കോടി രൂപയായി.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 1,615.40 കോടി രൂപയാണ്. 2021-22ലെ 1,676.05 കോടി രൂപയേക്കാള്‍ 3.62 ശതമാനം കുറഞ്ഞു. കഴിഞ്ഞവര്‍ഷം കമ്പനി 2.38 കോടി രൂപ വാര്‍ഷിക നഷ്ടവും രേഖപ്പെടുത്തി. 2021-22ല്‍ 6.57 കോടി രൂപ ലാഭമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. കെ.എസ്.ഇ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് രാവിലത്തെ സെഷനില്‍ 2.23 ശതമാനം നഷ്ടത്തോടെ 1,676 രൂപയിലാണുള്ളത്.
Tags:    

Similar News