നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുറച്ചു, ഇനി 149 രൂപ മുതല്‍

ആമസോണ്‍ പ്രൈം നിരക്കുകള്‍ ഉയര്‍ത്തുന്ന അതേ ദിവസമാണ് നെറ്റ്ഫ്ലിക്‌സിൻ്റെ നീക്കം

Update:2021-12-14 13:27 IST

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കുറച്ചു. 50 രൂപ മുതല്‍ 200 രൂപവരെയാണ് നിരക്കുകള്‍ കുറച്ചത്. ആമസോണ്‍ പ്രൈം രാജ്യത്ത സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഉയര്‍ത്തുന്ന ഡിസംബര്‍ 14ന് തന്നെയാണ് നെറ്റ്ഫ്ലിക്‌സിൻ്റെ പുതിയ പ്രഖ്യാപനവും എന്നത് ശ്രദ്ധേയമാണ്. വിവിധ പ്ലാനുകള്‍ക്ക് 50 രൂപ മുതല്‍ 500 രൂപവരെയാണ് ആമസോണ്‍ വര്‍ധിപ്പിച്ചത്. ഉപഭോക്താക്കളെ പിടിച്ചു നിർത്താനുള്ള നടപടികളുടെ ഭാഗമായാണ് നെറ്റ്ഫ്ലിക്സിൻ്റെ നടപടി വിലയിരുത്തുന്നത്. നേരത്തെ പ്ലാറ്റ്‌ഫോമില്‍ ഗെയിമിങ് സേവനവും നെറ്റ്ഫ്ലിക്സ് ആരംഭിച്ചിരുന്നു.

നെറ്റ്ഫ്ലിക്സിൻ്റെ പുതുക്കിയ നിരക്കുകൾ
ഇനിമുതല്‍ 149 രൂപ നിരക്കിലായിരിക്കും നെറ്റ്ഫ്‌ലിക്‌സിൻ്റെ പ്ലാനുകള്‍ ആരംഭിക്കുന്നത്. നേരത്തെ 199 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാനാണിത്. അതേ സമയം 499 രൂപയുടെ പ്ലാന്‍ ഇനിമുതല്‍ 199 രൂപയ്ക്ക് ലഭിക്കും. 649 രൂപയുടെ പ്ലാനിന് 499 രൂപയാണ് പുതുക്കിയ നിരക്ക്. ഏറ്റവും ഉയര്‍ന്ന പ്ലാനിന്റെ വില 799 രൂപയില്‍ നിന്ന് 649 രൂപയായും കമ്പനി കുറച്ചു.



 



Tags:    

Similar News