ചൈനീസ് ഫോണുകള്‍ നിരോധിക്കില്ല: രാജീവ് ചന്ദ്രശേഖര്‍
ഇന്ത്യന്‍ കമ്പനികള്‍ക്ക് വേണ്ടി വിദേശ ബ്രാന്‍ഡുകളെ ഒഴിവാക്കേണ്ടതില്ലെന്നും മന്ത്രി. 12,000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് ഫോണുകള്‍ കേന്ദ്രം നിരോധിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
12,000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യന്‍ കമ്പനികള്‍ക്ക് രാജ്യത്തെ ഇലക്ട്രോണിക് ഇക്കോസിസ്റ്റത്തില്‍ പ്രധാന പങ്കുണ്ട്. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വേണ്ടി വിദേശ ബ്രാന്‍ഡുകളെ ഒഴിവാക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കണം എന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇക്കാര്യം ചൈനീസ് മൊബൈല്‍ കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. രാജ്യത്ത് വില്‍ക്കപ്പെടുന്ന മൂന്നില്‍ ഒന്ന് ഫോണുകളും 12,000 രൂപയ്ക്ക് താഴെ വിലയുള്ളവയാണ്.
PM @narendramodi jis vision for #NewIndia's TrillionDollar Digital Economy will create nearly >30 lac new jobs in coming years - Our task at @GoI_MeitY is to make Electronics n Tech, fastest growng parts of Economy, invstmnts n jobs #DigitalIndia #IndiaTechade pic.twitter.com/Gi7Qihw4N1
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 30, 2022
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം, ഈ വിഭാഗത്തില്‍ 80 ശതമാനം വിപണി വിഹിതവും ചൈനീസ് കമ്പനികള്‍ക്കാണ്. 2025-26 സാമ്പത്തിക വര്‍ഷത്തോടെ രാജ്യത്തെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാണം 300 ബില്യണ്‍ ഡോളറില്‍ എത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതില്‍ 120 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളും വിദേശ വിപണിക്ക് വേണ്ടിയുള്ളതായിരിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel