95% റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും പാൻ കാർഡ് ഇല്ല

Update:2019-02-13 11:26 IST

രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും പെർമനെന്റ് അക്കൗണ്ട് നമ്പർ (PAN) ഉണ്ടെന്നും അവർ കൃത്യമായി ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ആദായനികുതി വകുപ്പിന് യാതൊരുവിധ സംവിധാനവും ഇല്ലെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ-ജനറലിന്റെ (CAG) റിപ്പോർട്ട്.

ഇതുമൂലം നിരവധി കമ്പനികൾ നികുതി പരിധിക്ക് പുറത്താണെന്ന് ചൊവ്വാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടി.

ആകെയുള്ള 54,578 കമ്പനികളിൽ 51,670 (95 ശതമാനം) കമ്പനികളുടെ പാൻ വിവരങ്ങൾ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കയ്യിലില്ല. ഇതുമൂലം പലയിടങ്ങളിലും ഈ വിഭാഗത്തിൽ പെട്ട കമ്പനികൾ നികുതി പരിധിക്കുള്ളിലാണോ അല്ലയോ എന്ന് പരിശോധിക്കാൻ കാഗിന് കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രയിലും തെലങ്കാനയിലും മാത്രം ഇത്തരത്തിലുള്ള 147 കമ്പനികൾ നിലനിൽക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞെന്നും
സിഎജി അറിയിച്ചു.

12 സംസ്ഥാനങ്ങളിൽ നിന്നു മാത്രമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്.

അസ്സസ്സ്മെന്റ് ചാർജ് ഇടാക്കേണ്ടതായുള്ളതും പാൻ കാർഡ് ഉള്ളതുമായ 840 കമ്പനികളിൽ 159 എണ്ണം ഐടിആർ ഫയൽ ചെയ്യുന്നില്ല എന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.

Similar News