റെയ്മണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക്

Update:2019-04-03 15:16 IST

പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ റെയ്മണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ചുവടുവെക്കുന്നു. 'റെയ്മണ്ട് റിയൽറ്റി' എന്ന പുതിയ വിഭാഗമാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്.

താനെയിലുള്ള ഭൂമി മൊണെറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കുന്നതെന്ന് റെയ്മണ്ട് ചെയർമാനും എംഡിയുമായ ഗൗതം ഹരി സിംഘാനിയ പറഞ്ഞു. 10 ടവറുകളിലായി 3000 റെസിഡൻഷ്യൽ യൂണിറ്റുകളാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക.

ഇതിൽ അഞ്ചു വർഷം കൊണ്ട് 3500 കോടി രൂപയുടെ വില്പനയും 25 ശതമാനം പ്രോഫിറ്റ് മാർജിനും കമ്പനി പ്രതീക്ഷിക്കുന്നു.

ടെക്സ്റ്റൈൽ, അപ്പാരൽ ബിസിനസ് കൂടാതെ എഫ്എംസിജി, എഞ്ചിനീയറിംഗ്, പ്രൊഫിലാക്റ്റിക്സ് ബിസിനസുകളിലേക്ക് കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

400 ടൗണുകളിലായി വ്യാപിച്ചു കിടക്കുന്ന 1000 ലധികം സ്റ്റോറുകൾ കമ്പനിക്കുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എക്‌സ്‌ക്‌ളൂസീവ് റീറ്റെയ്ൽ നെറ്റ് വർക്കുള്ള കമ്പനികളിലൊന്നാണ് റെയ്മണ്ട്.

Similar News