ശുഭലക്ഷ്മി പോളിസ്‌റ്റേഴ്‌സിനെ ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

ഇടപാട് 1592 കോടി രൂപയുടേത്

Update:2022-09-10 19:12 IST

ശുഭലക്ഷ്മി പോളിസ്‌റ്റേഴ്‌സ് ലിമിറ്റഡ് ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. പോളിസ്റ്റര്‍ ചിപ്പ്, നൂല്‍ നിര്‍മ്മാതാക്കളാണ് ശുഭലക്ഷ്മി പോളിസ്റ്റേഴ്‌സ് ലിമിറ്റഡ്. 1,592 കോടി രൂപയ്ക്കാണ് റിലയന്‍സ് കമ്പനിയെ ഏറ്റെടുത്തത്. ഇടപാട് പൂര്‍ത്തിയാക്കിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വെള്ളിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ റിഅറിയിച്ചു.

റിലയന്‍സ് പോളിസ്റ്റര്‍ ലിമിറ്റഡ് (മുന്‍പ് റിലയന്‍സ് പെട്രോളിയം റീറ്റെയില്‍ ലിമിറ്റഡ്) എന്ന പേര് മാറ്റത്തിന് കീഴിലാണ് ഏറ്റെടുപ്പ്.
റിലയന്‍സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് റിലയന്‍സ് പോളിസ്റ്റര്‍ ലിമിറ്റഡ്. ശുഭലക്ഷ്മി പോളിസ്റ്റേഴ്സ് ലിമിറ്റഡ് (SPL), ശുഭലക്ഷ്മി പോളിടെക്സ് ലിമിറ്റഡ് (SPTex) എന്നിവയുടെ പോളിസ്റ്റര്‍ ബിസിനസാണ് ഇനിമുതല്‍ റിലയന്‍സ് പോളിസ്റ്റര്‍ ലിമിറ്റഡിന് കീഴിലാവുന്നത്.


Tags:    

Similar News