പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ റിലയന്‍സും ഒലയും

പദ്ധതിക്ക് കീഴില്‍ കമ്പനികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ബാറ്ററി നിര്‍മാണ യൂണീറ്റുകള്‍ ആരംഭിക്കണം

Update: 2022-07-29 12:45 GMT

പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററികള്‍ നിര്‍മിക്കാന്‍ മൂന്ന് കമ്പനികളുമായി കേന്ദ്രം ധാരണയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്,  ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, രാജേഷ് എക്സ്പോര്‍ട്ട്സ്‌ ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികള്‍.

18,100 കോടി രൂപയുടെ പദ്ധതിയിന്‍ കീഴിലുള്ള ആനുകൂല്യങ്ങള്‍ ഈ കമ്പനികള്‍ക്ക് ലഭിക്കും.എസിസി പിഎല്‍ഐ പദ്ധതിക്ക് കീഴില്‍, തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ബാറ്ററി നിര്‍മാണ യൂണീറ്റുകള്‍ ആരംഭിക്കണം. തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ബാറ്ററികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ആണ് പ്രത്യേക ആനൂകൂല്യങ്ങള്‍ നല്‍കുക.

എസിസി വിഭാഗത്തില്‍ 50 gwh ശേഷി കൈവരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമാവാന്‍ അപേക്ഷ സമര്‍പ്പിച്ച 10 കമ്പനികളില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ 4 കമ്പനികളെ കേന്ദ്രം തെരഞ്ഞെടുത്തിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളാണ് റിലയന്‍സ്, രാജേഷ് എക്സ്പോര്‍ട്ട് ലിമിറ്റഡ് എന്നിവ.

Tags:    

Similar News