ടാറ്റ മോട്ടോഴ്‌സ് വീണ്ടും ലാഭത്തില്‍, അറ്റാദായം 2958 കോടി രൂപ

കഴിഞ്ഞ 7 പാദങ്ങളിലും കമ്പനി നഷ്ടത്തിലായിരുന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവറും ലാഭം രേഖപ്പെടുത്തി

Update:2023-01-25 17:37 IST

Photo : Tata / Facebook

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന് 2958 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം 1,516.14 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്. ഇക്കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 22.51 ശതമാനം ഉയര്‍ന്ന് 88,488.59 കോടി രൂപയായി.

ടാറ്റ മോട്ടോഴ്‌സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വരുമാനം 28 ശതമാനം ഉയര്‍ന്ന് 6 ബില്യണ്‍ യൂറോയിലെത്തി. മുന്‍വര്‍ഷം 9 മില്യണ്‍ യൂറോയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനി ഇത്തവണ 265 മില്യണ്‍ യൂറോയുടെ ലാഭമാണ് നേടിയത്. കൊമേഴ്‌സ്യല്‍ വാഹന സെഗ്മെന്റില്‍ ടാറ്റയുടെ വരുമാനം 16,900 കോടിയാണ്. 11,700 കോടിയുടെ വരുമാനമാണ് പാസഞ്ചര്‍ വാഹന വില്‍പ്പനയിലൂടെ നേടിയത്.

ഇന്ന് 0.84 ശതമാനത്തിന്റെ നേരിയ നഷ്ടത്തില്‍ 418.60 രൂപയിലാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News