Industry

ബെംഗളൂരു നഗരത്തില്‍ ഓടാന്‍ ഇനി ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍; ബിഎംടിസി കരാറില്‍ ഒപ്പിട്ടു

ഇതുവരെ ടാറ്റ മോട്ടോഴ്സ് 730-ലധികം ഇലക്ട്രിക് ബസുകള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്

Dhanam News Desk

ബെംഗളൂരു നഗരത്തില്‍ ലോ-ഫ്‌ലോര്‍ ഇലക്ട്രിക് ബസുകള്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി നഗരത്തില്‍ 921 ലോ-ഫ്‌ലോര്‍ ഇലക്ട്രിക് ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (BMTC) തങ്ങളുടെ അനുബന്ധ സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

കരാറിന്റെ ഭാഗമായി തങ്ങളുടെ അനുബന്ധ സ്ഥാപനമായ ടിഎംഎല്‍ സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് 12 വര്‍ഷത്തേക്ക് 921 യൂണിറ്റ് ഇലക്ട്രിക് ബസുകള്‍ വിതരണം ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്സ് പറഞ്ഞു.

സുസ്ഥിരവും സുഖപ്രദവുമായ യാത്രയ്ക്കായി മികച്ച ഡിസൈനും മികച്ച ഇന്‍-ക്ലാസ് സവിശേഷതകളും ഉള്ള തദ്ദേശീയമായി വികസിപ്പിച്ച 12 മീറ്റര്‍ നീളമുള്ള വാഹനമാണ് ടാറ്റ സ്റ്റാര്‍ബസ് ഇലക്ട്രിക് എന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇതുവരെ ടാറ്റ മോട്ടോഴ്സ് 730-ലധികം ഇലക്ട്രിക് ബസുകള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT