വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് അണ്‍അക്കാദമി, ഈ വര്‍ഷം തൊഴില്‍ നഷ്ടമായത് പതിനായിരത്തോളം പേര്‍ക്ക്

ഈ വര്‍ഷം ഇതുവരെ 1,350 ജീവനക്കാരെയാണ് അണ്‍അക്കാദമി പുറത്താക്കിയത്

Update: 2022-11-08 06:26 GMT

പ്രമുഖ എഡ്‌ടെക്ക് പ്ലാറ്റ്‌ഫോം അണ്‍അക്കാദമി (unacademy) വീണ്ടും ജിവനക്കാരെ പറഞ്ഞുവിട്ടു. ഇത്തവണ 350 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ആകെ 3500 ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്. ഈ വര്‍ഷം ഇതുവരെ അണ്‍അക്കാദമി പുറത്താക്കിയത് 1,350 ജീവനക്കാരെയാണ്.

ചെലവ് നിയന്ത്രിക്കാന്‍ ഈ വര്‍ഷം ജൂണില്‍ കമ്പനി കോഫൗണ്ടര്‍മാരുടെ ശമ്പളം ഉള്‍പ്പടെ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ജീവക്കാരെ പറഞ്ഞുവിട്ട ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ ബൈജൂസിനും ബ്ലിങ്കിറ്റിനും (Blinkit) പിന്നാലെ മൂന്നാമതാണ് അണ്‍അക്കാദമിയുടെ സ്ഥാനം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി സിഇഒ ഗൗരവ് മൂഞ്ചാല്‍ ജീവനക്കാര്‍ക്ക് കത്തയിച്ചിരുന്നു.

ഇത്തവണ ജോലി നഷ്ടമായ ജീവനക്കാരോട് ക്ഷമാപണവുമായാണ് ഗൗരവ് എത്തിയത്. ചെലവ് കുറയ്ക്കല്‍ അല്ലെങ്കില്‍ പൂട്ടുക എന്ന വഴിമാത്രമാണ് ഉള്ളതെന്നും ഗൗരവ് കൂട്ടിച്ചേര്‍ത്തു. ടോഫ്ലെറിന്റെ കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം 2,693 കോടി രൂപയായിരുന്നു അണ്‍അക്കാദമിയുടെ നഷ്ടം. 718 കോടി രൂപയായിരുന്നു കമ്പനിയുടെ അണ്‍അക്കാദമിയുടെ വരുമാനം. മീഷോ, ട്രെല്‍, വേദാന്തു, ഉഡാന്‍, ഒല ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെല്ലാം ചേര്‍ന്ന് പതിനായിരത്തിന് മുകളില്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

Tags:    

Similar News