ബിസിനസ് മേഖല വിപുലീകരിക്കാന്‍ വിപ്രോ; ലക്ഷ്യം പാക്കേജ്ഡ് ഫൂഡ് വിപണി
ഇന്ത്യയെ കൂടാതെ തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള കമ്പനിയാണ് വിപ്രോ
ഇലക്ട്രോണിക്‌സ്, കണ്‍സ്യൂമര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ & ലൈറ്റിംഗ് ഫൂഡ് ബിസിനസ് രംഗത്തേക്ക് എത്തുന്നു. ഇന്ത്യയിലെ പാക്കേജ്ഡ് ഫൂഡ് വിപണിയാണ് വിപ്രോ ( Wipro) ലക്ഷ്യമിടുന്നത്. റെഡി-ടു-ഈറ്റ്, സ്‌നാക് ഫൂഡ്, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും.
പാക്കേജ്ഡ് ഫൂഡ് വിപണിയിലേക്ക് കൂടി എത്തുന്നതോടെ പൂര്‍ണ അര്‍ത്ഥത്തില്‍ എഫ്എംസിജി ( fast moving consumer goods) കമ്പനിയായി വിപ്രോ മാറുമെന്ന് സിഇഒ വിനീത് അഗര്‍വാള്‍ പറഞ്ഞു. 2021-22 കാലയളവില്‍ 8,634 കോടി രൂപയുടെ വരുമാനമാണ് വിപ്രോ നേടിയത്. ബിസിനസ് മേഖല വ്യാപിപ്പിക്കുന്നതോടെ വരുമാനം വീണ്ടും ഉയരും.
ഇന്ത്യയെ കൂടാതെ തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. സന്തൂര്‍. പ്രീമിയം പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ യാര്‍ഡ്‌ലി, എന്‍ചാന്റര്‍, ചന്ദ്രിക, ഗ്രൂക്കോവിറ്റ, ഗാര്‍നെറ്റ് എല്‍ഇഡി ബള്‍ബ് തുടങ്ങിയവയൊക്കെ വിപ്രോയുടെ പ്രമുഖ ബ്രാന്‍ഡുകളാണ്.