ജര്‍മന്‍ കമ്പനിയെ ഏറ്റെടുക്കാന്‍ വിപ്രോ പാരി

ഈ ഏറ്റെടുക്കല്‍ യൂറോപ്പിലെ ഗ്രൂപ്പിന്റെ തന്ത്രപരമായ ചുവടുവെയ്പ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2022-07-12 11:00 GMT

ബിസിനസ് വിപുലീകരണത്തിന് പുതിയ ഏറ്റെടുക്കലുമായി വിപ്രോ ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗിന്റെ  ഓട്ടോമേഷന്‍ ബിസിനസായ വിപ്രോ പാരി. ജര്‍മനിയിലെ ഫ്രീലാസിംഗ് ആസ്ഥാനമായുള്ള ഹോച്ച്‌റെയ്നര്‍ ജിഎംബിഎച്ചിനെയാണ് വിപ്രോ പാരി ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചതായി കമ്പനി വ്യക്തമാക്കി.

ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഹോച്ച്‌റെയ്നര്‍ ജിഎംബിഎച്ച് 1973 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 130 തൊഴിലാളികളാണ് ഈ കമ്പനിയില്‍ ജോലി ചെയ്തുവരുന്നത്. ആഗോള ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ക്കായി ഓട്ടോമേഷന്‍ സാങ്കേതികവിദ്യയുടെയും അസംബ്ലി സംവിധാനങ്ങളുടെയും ഒരു പ്രധാന വിതരണക്കാരനായി മാറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ ഏറ്റെടുക്കല്‍. മറ്റ് വാഹനേതര മേഖലകളിലും ഹോച്ച്‌റെയ്നറിന് സാന്നിധ്യമുണ്ടെന്നും ഈ മേഖലകളിലെ പ്രധാന കമ്പനികളുമായി പ്രവര്‍ത്തിക്കുമെന്നും വിപ്രോ പാരി പ്രസ്താവനയില്‍ പറഞ്ഞു.

ഏകദേശം 1,300 ജീവനക്കാരും ആഗോള സാന്നിധ്യവുമുള്ള വിപ്രോ പാരിയെ സംബന്ധിച്ചിടത്തോളം, ഈ ഏറ്റെടുക്കല്‍ യൂറോപ്പിലെ ഗ്രൂപ്പിന്റെ തന്ത്രപരമായ ചുവടുവെയ്പ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏത്ര തുകയ്ക്കാണ് ഏറ്റെടുക്കലെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News