വളര്‍ച്ച കുറയും; 3,052.9 കോടി രൂപ അറ്റാദായം നേടി വിപ്രോ

2022-23 സാമ്പത്തിക വര്‍ഷം ഐടി സേവന മേഖലയില്‍ 11.5-12 ശതമാനം വളര്‍ച്ചയാണ് വിപ്രോ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 27 ശതമാനം വളര്‍ച്ച നേടിയിരുന്നു

Update:2023-01-14 09:50 IST

നടപ്പ് സാമ്പത്തിക പാദത്തിലെ മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് വിപ്രോ (Wipro Limited). അറ്റാദായ 2.82 ശതമാനം ഉയര്‍ന്ന് 3,052.9 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,969 കോടി രൂപയായിരുന്നു അറ്റാദായം. ഏകീകൃത വരുമാനം 14.35 ശതമാനം ഉയര്‍ന്ന് 23,229 രൂപയായി.

ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി പത്തിനുള്ളില്‍ ലാഭവിഹിതം നിക്ഷേപകരുടെ അക്കൗണ്ടില്‍ എത്തും. മൂന്നാം പാദത്തില്‍ 4.3 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് വിപ്രോ നേടിയത്.

2022-23 സാമ്പത്തിക വര്‍ഷം ഐടി സേവന മേഖലയില്‍ 11.5-12 ശതമാനം വളര്‍ച്ചയാണ് വിപ്രോ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 27 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഇന്നലെ 0.25 ശതമാനം ഉയര്‍ന്ന് 395.50 രൂപയിലാണ് വിപ്രോ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിപ്രോ ഓഹരികള്‍ക്ക് ഉണ്ടായത് 35 ശതമാനത്തിലധികം ഇടിവാണ്.

Tags:    

Similar News