കോവിഡ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി നീട്ടി

കൊറോണ കവച്, കൊറോണ രക്ഷക് തുടങ്ങിയ പോളിസികളുടെ പരിരക്ഷ അടുത്ത വര്‍ഷം വരെ ലഭിക്കും.

Update:2021-09-14 19:05 IST

സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കോവിഡ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ കാലാവധി നീട്ടി. കോവിഡ് കാലത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിച്ച പ്രത്യേക ഹ്രസ്വകാല പദ്ധതികളാണ് 2022 മാര്‍ച്ച് 31വരെ വില്‍ക്കാനും പുതുക്കാനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ) അനുമതി ലഭിച്ചത്.

കൊറോണ കവച്, കൊറോണ രക്ഷക് എന്നിവയുള്‍പ്പെടെയുള്ള പോളിസികളാണ് ഇതില്‍ ഉള്‍പ്പെടുക. മൂന്നരമാസം, ആറരമാസം, ഒമ്പതരമാസം എന്നിങ്ങനെ കാലാവധിയുള്ള പോളിസികള്‍ കഴിഞ്ഞ ജൂലായിലാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അവതരിപ്പിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിരവധി പേര്‍ക്കാണ് ഈ പോളിസികള്‍ തുണയായത്.
വിപണിയിലെത്തി ഒരുമാസത്തിനിടെ തന്നെ ഒരുകോടിയിലേറെ പേരാണ് കൊറോണ കവച് പോളിസി മാത്രം സ്വന്തമാക്കിയത്. ഇന്‍ഷുറന്‍സ് തുക (സം ഇന്‍ഷ്വേര്‍ഡ്) ആയി 50,000 മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് ലഭിക്കുക. 447 രൂപ മുതല്‍ 5,630 രൂവവരെയാണ് (ജി.എസ്.ടി പുറമേ) പ്രീമീയം തുക.
പോളിസി ഉടമയുടെ പ്രായവും പോളിസി കാലാവധിയും സം ഇന്‍ഷ്വേര്‍ഡും അടിസ്ഥാനമാക്കിയാകും പ്രീമിയം തുക നിശ്ചയിക്കുക. 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇന്‍ഷ്വര്‍ പോളിസി എടുക്കാമെന്ന് ഐ.ആര്‍.ഡി.എ.ഐ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായാല്‍ 15 ദിവസത്തേക്ക് സം ഇന്‍ഷ്വേര്‍ഡിന്റെ 0.5 ശതമാനം വീതം പ്രതിദിന ആനുകൂല്യമായി ലഭിക്കുന്ന സ്‌കീമുണ്ട്.
വ്യക്തിഗതമായും ഭാര്യ/ഭര്‍ത്താവ്, 25 വയസുവരെ പ്രായമുള്ള മക്കള്‍, അച്ഛനും അമ്മയും, ഭാര്യയുടെ/ഭര്‍ത്താവിന്റെ അച്ഛനും അമ്മയും എന്നിവരെയും പോളിസിയില്‍ ഉള്‍പ്പെടുത്താം. വിശദമായി വീഡിയോ കാണാം.


Full View


Tags:    

Similar News