പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പുതുക്കിയില്ലെങ്കില്‍ വാഹന ഇന്‍ഷുറന്‍സ് കിട്ടില്ലേ ?
അപകട ഇന്‍ഷുറന്‍സിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ബാധകമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്താണ് വാസ്തവം.
വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ബന്ധിത ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. സ്‌പോട്ട് പരിശോധനകളില്‍ 2000 രൂപ വരെ പിഴ ഈടാക്കാനുള്ള നിയമവുമുണ്ട്. എന്നാല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പുതുക്കിയില്ലെങ്കില്‍ വാഹന ഇന്‍ഷുറന്‍സ് ലഭിക്കില്ല എന്ന തരത്തില്‍ പ്രചരണങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത് വാസ്തവ വിരുദ്ധമാണ്.
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വാഹന ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല എന്നത് തെറ്റായ വാര്‍ത്തയാണ്. എന്നാല്‍ വാഹനം കൃത്യമായി സര്‍വീസ് ചെയ്ത് പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്ക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ്.
വെറും 100 രൂപയോ അതില്‍ താഴെയോ ഫീസ് നല്‍കി വാഹന പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് പുതുക്കാമെന്നിരിക്കെ പലരും അത് ചെയ്യാതിരിക്കലാണ് പതിവ്.
പരിശോധന നടത്തുമ്പോള്‍ തന്നെ ഒറ്റ ക്ലിക്കില്‍ വാഹനത്തിന്റെ രേഖകളും യാത്രാ വിവരങ്ങളുമെല്ലാം ലഭിക്കുന്ന സൗകര്യം ലഭ്യമായതിനാല്‍ തന്നെ യാത്രകളില്‍ തടസ്സം നേരിടാനും വലിയ തുക പിഴ നല്‍കേണ്ടുന്ന സാഹചര്യം വരാനും ഇടയുണ്ട്.