പുതിയ പ്രീമിയം കളക്ഷനില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടി എല്‍ഐസി; 1.84 ലക്ഷം കോടി രൂപ

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ 70 ശതമാനത്തോളം വര്‍ധന.

Update: 2021-04-21 12:44 GMT

ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുററായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും പുതിയ പ്രീമിയത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തി. 1.84 ലക്ഷം കോടി രൂപയുടെ ബിസിനസ് പ്രീമിയമാണ് എല്‍ഐസി നേടിയത്. ഇതിനുപുറമെ 1.34 ലക്ഷം കോടി രൂപയുടെ ക്ലെയിമുകളും പോളിസി ഉടമകള്‍ക്ക് നല്‍കിയതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

പുറത്തുവന്ന ഒരു ഔദ്യോഗിക കണക്കനുസരിച്ച് 43,416.69 കോടി രൂപയുടെ ബിസിനസ് പ്രീമിയമാണ് ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ മാര്‍ച്ചില്‍ നേടിയത്. 70 ശതമാനം ആണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. 25,409.30 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ പ്രീമിയം വരുമാനം.
മാര്‍ച്ചില്‍ മുഴുവന്‍ പോളിസികളുടെ 81 ശതമാനം ഷെയറുകളും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആകെ 74 ശതമാനം പോളിസിയുമാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നേടിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി ആദ്യമായി 56,406 കോടി വ്യക്തിഗത അഷ്വറന്‍സ് ബിസിനസിലൂടെ നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.11 ശതമാനമാണ് വളര്‍ച്ച.
2.10 കോടി പോളിസികളാണ് എല്‍ഐസി മാര്‍ച്ചില്‍ മാത്രം ബുക്ക് ചെയ്തിട്ടുള്ളത്. 46.72 ലക്ഷം രൂപയാണ് മാര്‍ച്ചില്‍ ഈ വരുമാനത്തില്‍ നിന്നുമാത്രമായി എല്‍ഐസി നേടിയത്. 298.82 ശതമാനമാണ് ഈ വിഭാഗത്തിലെ വളര്‍ച്ച.
2.19 കോടി മെച്യുരിറ്റി ക്ലെയിം, മണി ബാക്ക് ക്ലെയിം, ആന്വിറ്റി എന്നിവകളുടെ തുകയാണ് എല്‍ഐസി കോവിഡ് പ്രതസന്ധികള്‍ക്കിടയിലും സെറ്റില്‍ ചെയ്തത്. 1.17 ലക്ഷം കോടി വരുമിത്. 18,137.34 കോടി രൂപയുടെ ഡെത്ത് ക്ലെയിമാണ് ഇതിനോടകം കോര്‍പ്പറേഷന്‍ നല്‍കിയത്.



Tags:    

Similar News