റിട്ടയര്‍മെന്റിന് ശേഷവും ജീവനക്കാര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍; പുതിയ പദ്ധതിയുമായി എല്‍.ഐ.സി

ഗ്രൂപ്പ് പോസ്റ്റ് റിട്ടയര്‍മെന്റ് മെഡിക്കല്‍ ബെനിഫിറ്റ് സ്‌കീം വിശദാംശങ്ങള്‍

Update:2023-05-06 17:01 IST

പുതിയ ഗ്രൂപ്പ് പോസ്റ്റ് റിട്ടയര്‍മെന്റ് മെഡിക്കല്‍ ബെനിഫിറ്റ് സ്‌കീം അവതരിപ്പിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണ് പുതിയ പദ്ധതി.

എല്‍ഐസിയുടെ പതിനൊന്ന് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങൾക്കൊപ്പം ഒരു ഗ്രൂപ്പ് ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡറും ഒരുമിച്ചു ചേര്‍ത്തതാണ് ഈ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.

റിട്ടയര്‍മെന്റിന് ശേഷവും ജീവനക്കാര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ്, ലൈഫ്, ഗ്രൂപ്പ് സേവിംഗ്സ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നമാണിത്. ഈ പദ്ധതിയില്‍ ഓരോ അംഗത്തിനും ഒരു നിശ്ചിത ലൈഫ് കവര്‍ ആനുകൂല്യം (സം അഷ്വേര്‍ഡ്) ലഭിക്കുന്നു.

Tags:    

Similar News