എല്‍.ഐ.സിയുടെ പ്രീമിയം വരുമാനം 2.32 ലക്ഷം കോടിയായി; 17 ശതമാനം വളര്‍ച്ച

മാര്‍ച്ചില്‍ വ്യക്തിഗത വിഭാഗത്തിലെ പ്രീമിയം വരുമാനം 10,000 കോടി രൂപ കവിഞ്ഞു

Update:2023-04-24 21:56 IST

2022-23 സാമ്പത്തിക വര്‍ഷം എല്‍.ഐ.സിയുടെ ഇന്‍ഷുറന്‍സ് പ്രീമിയം വരുമാനം 2.32 ലക്ഷം കോടി രൂപയായി. 16.67 ശതമാനമാണ് വളര്‍ച്ച. മുന്‍വര്‍ഷമിത് 1.99 ലക്ഷം കോടി രൂപയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം, പ്രീമിയം വരുമാനത്തില്‍ 62.58 ശതമാനം വിപണി വിഹിതത്തോടെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ മുന്നില്‍ എല്‍ഐസിയാണ്.

പ്രമീയം വരുമാന വര്‍ധനയില്‍ മുന്നില്‍ എച്ച്.ഡി.എഫ്.സി
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും മാര്‍ച്ച് മാസത്തില്‍ പ്രീമിയം വരുമാനത്തില്‍ മുന്നേറ്റമുണ്ടാക്കിയതായി ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രീമിയം വരുമാന വര്‍ധനയില്‍ 18.83 ശതമാനം വളര്‍ച്ചയോടെ എച്ച്.ഡി.എഫ്.സി ലൈഫ് ആണ് ഒന്നാമത്. എല്‍.ഐ.സി രണ്ടാമതാണ്. 16.22 ശതമാനം വളര്‍ച്ചയോടെ എസ്.ബി.ഐ ലൈഫ് മൂന്നാം സ്ഥാനത്തുമാണ്.
എല്‍.ഐ.സിയുടെ വ്യക്തിഗത സിംഗിള്‍ പ്രീമിയം 3.30 ശതമാനവും വ്യക്തിഗത നോണ്‍-സിംഗിള്‍ പ്രീമിയം 10 ശതമാനവും വളര്‍ന്നു. ഗ്രൂപ്പ് സിംഗിള്‍ പ്രീമിയം 1.37 ലക്ഷം കോടി രൂപയില്‍ നിന്ന് 21.76 ശതമാനം വര്‍ധിച്ച് 1.67 ലക്ഷം കോടി രൂപയിലെത്തി. മാര്‍ച്ചില്‍ മാത്രം വ്യക്തിഗത വിഭാഗത്തിലെ എല്‍.ഐ.സിയുടെ പ്രീമിയം വരുമാനം 10,000 കോടി രൂപ കവിഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്.
Tags:    

Similar News