ഇന്‍ഷുറന്‍സ് ഉള്ള വാഹനത്തിന് അപകടം സംഭവിച്ചാല്‍! അറിയണം ഇക്കാര്യങ്ങള്‍

വാഹനം ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു അപകടം ഉണ്ടാകുമ്പോള്‍ തടസ്സങ്ങളില്ലാതെ നിങ്ങള്‍ക്ക് ക്ലെയിം ലഭിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. വിശദാംശങ്ങള്‍

Update: 2022-10-18 11:56 GMT

വാഹനാപകടത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. വാഹനങ്ങള്‍ കൂട്ടിയിടി ച്ച് ജീവഹാനി സംഭവിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണം. അപകടം ഗുരുതരമാണെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. മോട്ടോര്‍ വാഹന അപകട കേസുകള്‍ (M.A.C.T) ഉണ്ടാവാനിടയുള്ള എല്ലാ അപകടങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്നും എഫ്.ഐ.ആര്‍. വാങ്ങിയിരിക്കണം.

ഗുരുതരമല്ലാത്ത അപകടങ്ങളില്‍ ജി.ഡി.ആര്‍. (ജനറല്‍ ഡയറി റിപ്പോര്‍ട്ട് ) മാത്രം മതി. റോഡില്‍ വെച്ചാണ് അപകടം ഉണ്ടാകുന്നതെ ങ്കില്‍ വാഹനത്തിന് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരി ക്കാന്‍ മുന്‍കരു തല്‍ എടുക്കേണ്ടതാണ്. വാഹനം ഇന്‍ഷുര്‍ ചെകമ്പനിയെ/ പ്രതിനിധിയെ വിശദവിവരങ്ങള്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.
അപകടം നടന്ന ഉടനെ, അതിന്റെ പരമാവധി ചിത്രങ്ങള്‍/വീഡിയോകള്‍ പകര്‍ത്തുന്നത് ക്ലെയിം തീര്‍പ്പാക്കാന്‍ സഹായകരമായിരിക്കും.
അപകടം പറ്റിയ വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട സാഹചര്യവും വന്നേക്കാം. അപകടസ്ഥലത്തെ പരിശോധനകള്‍ക്കുശേ ഷം സര്‍വ്വെ ചെയ്യാനായി വാഹനം അംഗീകൃത വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റേണ്ടതാണ്.
വാഹനം ഓടിച്ചുകൊണ്ടു പോകുവാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ മറ്റു വാഹനങ്ങളില്‍ കയറ്റിയോ, കെട്ടിവലിച്ച് വേറൊരു വാഹന ത്തിന്റെ സഹായത്തോടുകൂടിയോ ഗാരേജിലേക്ക് എത്തിക്കേണ്ടതാണ്. ഗാരേജില്‍ നിന്നും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി വെക്കണം.
ക്ലെയിം ഫോം പൂരിപ്പിച്ച് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് റസീപ്റ്റ്, വാഹനം ഓടി ച്ച ആളിന്റെ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ കോപ്പിയും, പോലീസ് എഫ്‌ഐആര്‍, സര്‍വീസ് (റിപ്പയര്‍) ചെയ്യാനുള്ള എസ്റ്റിമേറ്റ് എന്നിവയും കൂടി ഗാരേജില്‍ ഏല്‍പ്പിക്കുകയോ സര്‍വ്വേയര്‍ക്ക് കൈമാറുകയോ ചെയ്യണം. സര്‍വ്വേ കഴിഞ്ഞാല്‍ ഗാരേജിലെ വര്‍ക്‌സ് മാനേജരു ടെ അനുമതിയോടുകൂടി വാഹനം റിപ്പയര്‍ ചെയ്യുകയും മാറ്റിയ സാധനങ്ങളുടെ ബില്ലും, ലേബര്‍ ചാര്‍ജ്ജും നല്‍കി വാഹന ഉടമയ്ക്ക് വാ ഹനം കൈമാറുകയുമാണ് പതിവ്.
സര്‍വ്വെയര്‍ തയ്യാറാക്കുന്ന സര്‍വ്വെ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി വാഹന ഉടമയ്ക്ക് നല്‍കണമെന്നാണ് ഐ.ആ ര്‍.ഡി.എ.ഐ നിയമം.
ക്ലെയിമിന്റെ അന്തിമ തീരുമാന മെടു ക്കുന്നതിനു മുന്‍പായി വാഹന ഉടമയും, സര്‍വ്വെയറും ഒരു ധാരണയില്‍ എത്തേണ്ടതാണ്. എങ്കില്‍ മാത്രമേ ക്ലെയിമുകളില്‍ പ്രശ് നങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാര്യകാരണങ്ങള്‍ ഉ പഭോക്താവിന് ബോധ്യപ്പെടുത്താന്‍ കഴിയുകയുള്ളു.
ക്ലെയിമുകളുടെ കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. ഇപ്പോള്‍ മിക്ക കമ്പനികളും ക്രെഡിറ്റ് ബില്ലും, ലേബര്‍ ചാര്‍ജ്ജും മറ്റുകിഴിവുകളും കഴിഞ്ഞ് നേരിട്ട് വര്‍ക്ക്‌ഷോപ്പിലേക്ക് ക്ലെയിം തുക നല്‍കുന്നുണ്ട്. ഇതിനെ കാഷ്‌ലെസ്സ് സെറ്റില്‍മെന്റ് എന്നുന്നു പറയുന്നു. ഇന്ന് മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും, ഗാരേജുകളും കാഷ്‌ലെസ് സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
(ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധനും എയിംസ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്റ്ററുമായ വിശ്വനാഥന്‍ ഓടാട്ട് രചിച്ച 'ഇന്‍ഷുറന്‍സ് അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തില്‍ നിന്ന്. വിവരങ്ങള്‍ക്ക്: 9895768333 )


Tags:    

Similar News