മിസിസ് ബെക്‌ടേഴ്‌സ് ഫുഡ്‌സിന്റെ ഐപിഒ ഡിസംബര്‍ 15ന് ആരംഭിക്കും

540 കോടി രൂപയുടെ ഐപിഒയുടെ പ്രൈസ് ബാന്റ് 286 - 288 രൂപയാണ്

Update:2020-12-14 17:41 IST

മിസിസ് ബെക്‌ടേഴ്‌സ് ഫുഡ് സ്‌പെഷാലിറ്റീസിന്റെ പ്രാഥമിക ഓഹരി വില്‍പന ഡിസംബര്‍ 17ന് അവസാനിക്കും. ഡിസംബര്‍ 15ന് ആരംഭിയ്ക്കുന്ന 540 കോടി രൂപയുടെ ഐപിഒയില്‍ 286 - 288 രൂപയാണ് െ്രെപസ് ബാന്റ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരി ഉടമകളുടെ നിലവിലുള്ള 500 കോടി രൂപയുടെ ഓഹരികളും 40.54 കോടി രൂപയുടെ പുതിയ ഓഹരികളും ഉള്‍പ്പെടുന്നതാണ് വില്‍പന.

ബിസ്‌ക്കറ്റുകള്‍, ബ്രഡ്‌സ്, ബണ്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കമ്പനിയാണ് മിസിസ് ബെക്‌ടേഴ്‌സ് ഫൂഡ് മാനുഫാക്ടേഴ്‌സ്. മിസിസ് ബെക്‌ടേഴ്‌സ് ക്രീമിയ, ഇംഗ്ലീഷ് അവന്‍ തുടങ്ങിയ ബ്രാന്റുകളിലാണ് ബിസ്‌ക്കറ്റുകളും ബ്രഡും വിപണനം ചെയ്യുന്നത്. രജ്പൂര ശാലയില്‍ ബിസ്‌ക്കറ്റുകള്‍ക്കായി പുതിയ നിര്‍മാണ സൗകര്യം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായാവും തുക ഉപയോഗിക്കുക.


Tags:    

Similar News