ബിറ്റ്കോയിന്‍ 30,000 ഡോളറിന് താഴെ, ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 1.28 ട്രില്യണ്‍ ഡോളറായി കുറഞ്ഞു

ഏഴ് ദിവസത്തിനിടെ ബിറ്റ്‌കോയിന്‍ വിലയില്‍ 4.7 ശതമാനം ഇടിവാണുണ്ടായത്

Update: 2022-05-18 08:00 GMT

ക്രിപ്‌റ്റോ വിപണിയിലെ (Cryptocurrency) തകര്‍ച്ച തുടരുന്നു. തിങ്കളാഴ്ച 1.31 ട്രില്യണായിരുന്ന ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റിന്റെ വിപണി മൂല്യം 1.28 ട്രില്യണ്‍ ഡോളറായി കുറഞ്ഞു. അതേസമയം, ബിറ്റ്‌കോയിന്‍ വില വീണ്ടും 30,000 ഡോളറിന് താഴെയായി. ക്രിപ്‌റ്റോ രംഗത്തെ നിക്ഷേപകര്‍ക്കുണ്ടായ ഭയമാണ് ക്രിപ്‌റ്റോ വിപണിയിലെ ഇടിവിന് കാരണം.

ബിറ്റ്‌കോയിന്‍ (Bitcoin) വിലയില്‍ 1.74 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. 29,844 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മുന്‍നിര ക്രിപ്റ്റോ ആസ്തിയെന്ന നിലയില്‍ ബിറ്റ്കോയിന്റെ ആധിപത്യം ഏകദേശം 44.2 ശതമാനമായി തുടരുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ മൊത്തത്തില്‍ ബിറ്റ്‌കോയിന്‍ വിലയില്‍ 4.7 ശതമാനമാണ് കുറഞ്ഞത്.
എഥേറിയത്തിന്റെ വില കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വില 1.27 ശതമാനം കുറഞ്ഞ് 2043 ഡോളറായി. കഴിഞ്ഞ 7 ദിവസങ്ങളില്‍ 13.57 ശതമാനത്തിന്റെ ഇടിവാണ് രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ അസറ്റായ എഥേറിയം നേരിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിനാന്‍സ് (Binance) കോയ്‌നിന്റെ വില രണ്ട് ശതമാനം കുറഞ്ഞ് 300 ഡോളറായി. കഴിഞ്ഞ 7 ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് 5.7 ശതമാനത്തിന്റെ കുറവ്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ ഇത് നിലവില്‍ അഞ്ചാമത്തെ വലിയ ക്രിപ്റ്റോ അസറ്റാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എക്‌സ്ആര്‍പി കോയ്‌നിന്റെ വില 1.44 ശതമാനം 0.4291 ഡോളറായി. കഴിഞ്ഞ 7 ദിവസങ്ങളില്‍, എക്‌സ്ആര്‍പിയുടെ വില 16.93 ശതമാനത്തോളമാണ് കുറഞ്ഞത്. ആറാമത്തെ വലിയ ക്രിപ്‌റ്റോ അസറ്റാണിത്.


Tags:    

Similar News