രണ്ടാഴ്ചയ്ക്കിടെ എത്തിയത് 13000 കോടി രൂപയുടെ വിദേശ നിക്ഷേപം
സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നത് ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കുമെന്നും വിലയിരുത്തല്‍
വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ തുടരുന്നതിനിടയിലും രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് എത്തിയത് 13424 കോടി രൂപയുടെ വിദേശ നിക്ഷേപം. കോവിഡ് കേസുകള്‍ രാജ്യത്ത് കുറഞ്ഞു വരുന്നുവെന്ന പ്രതീക്ഷയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. ജൂണ്‍ 1-11 കാലയളവില്‍ 15520 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. അതേസമയം 2098 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. ഐറ്റി, ഫിനാന്‍ഷ്യല്‍, എനര്‍ജി മേഖലകളിലാണ് പ്രധാനമായും നിക്ഷേപം ഉണ്ടായിരിക്കുന്നത്.
രാജ്യം വളര്‍ച്ചയുടെ പാതയില്‍ ആണെന്നതു കൊണ്ടു തന്നെ കൂടുതല്‍ വിദേശ നിക്ഷേപം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കുറഞ്ഞ പലിശ നിരക്കും, മികച്ച കയറ്റുമതി നയങ്ങളുമെല്ലാം ഇതിന് ആക്കം കൂട്ടുമെന്നാണ് കണ്ടെത്തല്‍. ഇതിനു പുറമേ വാക്‌സിനേഷന്‍ പുരോഗതിയും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതും മികച്ച മണ്‍സൂണ്‍ ലഭ്യതയുമെല്ലാം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നത് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കാരണമാകും.