രാജ്യത്തെ ക്രിപ്‌റ്റോകറന്‍സി വിപണി വളര്‍ന്നെന്ന് ഈ കണക്കുകള്‍ പറയും; വസിര്‍എക്‌സ് മേധാവി

വസിര്‍എക്‌സ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന് മാത്രം 10 മടങ്ങ് ഉപയോക്താക്കളായെന്ന് സിഇഓ നിശാല്‍ ഷെട്ടി.

Update:2021-12-29 19:25 IST

2021 ല്‍ ഇന്ത്യന്‍ ക്രിപ്‌റ്റോ വിപണി നേടിയത് അതിശയിപ്പിക്കുന്ന വളര്‍ച്ചയെന്ന് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസിര്‍എക്‌സ് (WazirX )മേധാവിയായ നിശാല്‍ ഷെട്ടി. കോവിഡിനിടയിലും ഈ വര്‍ഷം സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം, ഇക്കോസിസ്റ്റം സ്വരൂപിച്ച മൂലധനം, സാധ്യമായ ക്രിപ്റ്റോകറന്‍സി നയം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍, രാജ്യത്ത് ഉണ്ടായ റീറ്റെയ്ല്‍ നിക്ഷേപ അഡോപ്ഷന്‍ എന്നിവയെക്കുറിച്ചാണ് ഷെട്ടി പരാമര്‍ശിച്ചത്.

WazirX മാത്രം ഈ വര്‍ഷം 44 ബില്യണ്‍ ഡോളര്‍ വോള്യം രേഖപ്പെടുത്തി. അതിന്റെ ഉപയോക്തൃ അടിത്തറ 10 മടങ്ങാണ് വര്‍ധിച്ചതെന്നും അദ്ദേഹം ഇക്കണോമിക് ടൈംസ് അഭിമുഖത്തില്‍ പറഞ്ഞു. 10 ദശലക്ഷമാണ് WazirX കസ്റ്റമേഴ്‌സ് എണ്ണം.
റെഗുലേറ്റര്‍മാരില്‍ നിന്ന് കാര്യമായ പരിശോധനയ്ക്ക് വിധേയമായപ്പോഴും നിരോധനം മുന്നില്‍ നിന്നിട്ടും ക്രിപ്‌റ്റോ വിപണിയില്‍ കുതിച്ചുചാട്ടം ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഉല്‍പന്നങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപക മൂലധനത്തെ ആകര്‍ഷിച്ചു. ട്രാക്ക് എന്‍ നല്‍കിയ ഡാറ്റ പ്രകാരം ഡിസംബര്‍ 27 വരെ ഇന്ത്യയില്‍ 638 മില്യണ്‍ ഡോളര്‍ വ്യവസായ മൂലധന നിക്ഷേപമുണ്ടായതായും അദ്ദേഹം പറഞ്ഞു.


Tags:    

Similar News