മൂന്ന് മാസത്തിന് ശേഷം ബിറ്റ്‌കോയിന്‍ 50000 ഡോളറിനടുത്തെത്തി; വിപണിയില്‍ തരംഗം

ക്രിപ്‌റ്റോവിപണിയില്‍ എഥേറിയവും നേട്ടമുണ്ടാക്കി.

Update:2021-09-02 11:51 IST

മൂന്നു മാസത്തിനുശേഷം ആദ്യമായി ക്രിപ്‌റ്റോവിപണിയില്‍ ബിറ്റ്‌കോയിന്‍ നേട്ടം കൈവരിച്ചു. വ്യാഴാഴ്ച രാവിലെ 50000ത്തിനടുത്താണ് ക്രിപ്‌റ്റോവിപണിയില്‍ ബിറ്റ്‌കോയിന്‍ ഉയരത്തില്‍ പറന്നത്. 49,568.70 യുഎസ് ഡോളറിനാണ് ഇപ്പോള്‍ ഒരു ബിറ്റ്‌കോയിന്‍ വ്യാപാരം തുടരുന്നത്.

കോയിന്‍ ഡെസ്‌കിന്റെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനും 6% ഉയര്‍ന്ന് 49,678.59 ഡോളറിലെത്തി.
ഈ വര്‍ഷം ബിറ്റ്‌കോയിന്‍ വില 71% ഉയര്‍ന്നു (വര്‍ഷം മുതല്‍ ഇന്നു വരെ), എന്നിരുന്നാലും ഏപ്രിലില്‍ കൈവരിച്ച സര്‍വകാല റെക്കോര്‍ഡ് ആയ 65,000 ഡോളറില്‍ താഴെയാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്‍ മൂല്യം നില്‍ക്കുന്നത്. ഉയര്‍ച്ചതാഴ്ചകള്‍ക്കൊടുവില്‍ മുന്‍ റെക്കോര്‍ഡുകളിലേക്ക് ബിറ്റ്‌കോയിന്‍ ഉയരുന്നതായാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
ലോകത്തെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ എഥേറിയവും ഉയര്‍ച്ച കൈവരിച്ചു. ഒമ്പത് ശതമാനം ഉയര്‍ച്ചയോടെ 3.769.62 ഡോളറിനാണ് എഥേറിയം നില്‍ക്കുന്നത്. ഡോഴ് കോയിന്‍ 10 ശതമാനം ഉയര്‍ന്ന് 0.30 ഡോളറിലുമെത്തി.


Tags:    

Similar News