ക്രിപ്‌റ്റോ മൂല്യത്തില്‍ മുന്നേറ്റം, ബിറ്റ്‌കോയ്ന്‍ മൂല്യം 46,800 ഡോളര്‍ കടന്നു

ആഗോള വിപണിയില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വിപണി മൂലധനത്തില്‍ 3.82 ശതമാനം വര്‍ധനയാണ് ഒറ്റ ദിവസം ഉണ്ടായത്

Update: 2022-03-28 08:23 GMT

ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ മുന്നേറ്റം. ഒരു ദിവസത്തിനിടെ ആഗോള വിപണിയില്‍ വിപണി മൂലധനത്തില്‍ ഉണ്ടായത് 3.82 ശതമാനം വളര്‍ച്ചയാണ്. കോയ്ന്‍മാര്‍ക്കറ്റ് കാപ് റിപ്പോര്‍ട്ട് അനുസരിച്ച് വിപണി മൂലധനം 2.10 ലക്ഷം കോടി ഡോളറിലേറെയായി.

ബിറ്റ്‌കോയ്ന്‍ മൂല്യം 4.45 ശതമാനം ഉയര്‍ന്ന് 46,864 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. എഥേറിയം 4.23 ശതമാനം ഉയര്‍ന്ന് 3295 ഡോളറിനും വ്യാപാരം നടക്കുന്നു. ബിഎന്‍ബി ടോക്കണ്‍ മൂല്യം 2.86 ശതമാനം ഉയര്‍ന്നു. എക്‌സ് ആര്‍ പി റിപ്പ്ള്‍ 3.12 ശതമാനവും എ ഡി എ ടോക്കണ്‍ മൂല്യം 2.24 ശതമാനവും ഉയര്‍ന്നു. ടോറ ലൂണ (2.01 ശതമാനം), അവലാഞ്ചെ (3.86 ശതമാനം) എന്നിവയുടെ മൂല്യവും ഉയര്‍ന്നു.
അതിനിടെ ഇന്ത്യയില്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കുമേല്‍ നികുതി ചുമത്തുന്നതിനായുള്ള നിയമം നിലവില്‍ വന്നു. ഇനി ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നുള്ള ലാഭത്തിന്മേല്‍ 30 ശതമാനം നികുതി നല്‍കേണ്ടി വരും. കൂടാതെ ക്രിപ്‌റ്റോ ഇടപാടുകള്‍ 1 ശതമാനം ടിഡിഎസിനും വിധേയമാണ്.




Tags:    

Similar News