പെട്രോ കെമിക്കൽ പൈപ്പ് ലൈൻ വികസനം, വർധിച്ച ഡിമാൻറ്റ് , ഗെയിൽ ഇന്ത്യ ഓഹരികൾ വാങ്ങാം
അടുത്ത മൂന്ന് വർഷത്തിൽ 300 ശതകോടി രൂപയുടെ മൂലധന നിക്ഷേപം, റിന്യൂവബിൾ രംഗത്ത് 26,000 കോടി രൂപയുടെ നിക്ഷേപം
ഇന്നത്തെ ഓഹരി - ഗെയിൽ ഇന്ത്യ (GAIL India Ltd)
- ഇന്ത്യയിലെ പ്രമുഖ പ്രകൃതി വാതക കമ്പനിയായ ഗെയിൽ ഇന്ത്യ (GAIL India Ltd ) രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 14,381 കിലോമീറ്റർ പ്രകൃതി വാതക ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്.
- 2021-22 നാലാം പാദത്തിൽ വരുമാനം 73.4 % വർധിച്ച് 26968 കോടി രൂപ യായി. വരുമാന വർധനവ് പ്രകൃതി വാതക മാർക്കറ്റിംഗ്,എൽ പി ജി വിതരണം എന്നിവയിൽ നിന്നാണ് ഉണ്ടായത്. പെട്രോ കെമിക്കൽ ബിസിനസിൽ വരുമാനം കുറഞ്ഞു.
- നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം (EBITDA) 4138 കോടി രൂപയായി (61.3 % വളർച്ച). EBITDA മാർജിൻ 1.2 % കുറഞ്ഞ് 15.3 ശതമാനമായി.
- 2022 -23 ൽ 75 ശതകോടി രൂപയുടെ മൂലധന നിക്ഷേപവും, മൂന്ന് വർഷത്തിൽ 300 ശതകോടി രൂപയുടെ നിക്ഷേപവും നടത്തും.
- കൂടിയ പലിശ നിരക്ക് നൽകേണ്ട കടങ്ങൾ കുറക്കാനായി 500 കോടി രൂപ ചെലവാക്കി. 190 രൂപ വിലക്ക് 5.70 കോടി രൂപക്കുള്ള ഓഹരികൾ തിരികെ വാങ്ങാൻ ഗെയിൽ ഡയറക്ട്ർ ബോർഡ് അനുമതി നൽകി.
- അടുത്ത മൂന്ന് വർഷത്തിൽ റിന്യൂവബിൾ ഊർജ ഉൽപ്പാദന ശേഷി 1 ഗിഗാ വാട്ടായി ( 1 GW) ഉയർത്തും.
- പ്രകൃതി വാതകം, ഊർജം. പെട്രോ കെമിക്കൽ, ലോജിസ്റ്റിക്സ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനികൾ ഗെയിൽ ഇന്ത്യ നിക്ഷേപം നടത്തും.
- ഊർജ ഗംഗ പൈപ്പ് ലൈനിന്റെ മെച്ചപ്പെടുത്തിയ ഉപയോഗം, പെട്രോ കെമിക്കൽ വിഭാഗത്തിലെ വികസനം, ഉൽപ്പന്ന വില വർധനവ്, പ്രകൃതി വാതക ഡിമാൻറ്റിലെ കയറ്റം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഗെയിൽ ഇന്ത്യ യുടെ സാമ്പത്തിക ഫലം ഇനിയും മെച്ചപ്പെടും
ലക്ഷ്യ വില 156
നിലവിൽ 134 രൂപ,
നിക്ഷേപ കാലയളവ് -12 മാസം
(Stock Recommendation by Geojit Financial Services)