കരടികളുടെ പിടി മുറുക്കത്തില്‍ മാറി സ്വര്‍ണ്ണ വിപണിയില്‍ നേരിയ മുന്നേറ്റം ദൃശ്യമാവുന്നു. മള്‍ട്ടി കമ്മോഡിറ്റി എക്‌സ് ചേഞ്ചില്‍ അവധി വ്യാപാരത്തില്‍ ഫെബ്രുവരി കോണ്‍ട്രാക്ട് 61 രൂപ വര്‍ധിച്ചു 10 ഗ്രാമിന് 48,225 രേഖപ്പെടുത്തി. സ്വര്‍ണത്തിന്റെ അന്താരാഷ്ട്രവില 0.17 % ഉയര്‍ന്ന് ഒരു ഔണ്‍സിന് 1785 ഡോളര്‍ നിലയില്‍ എത്തി നില്കുന്നു. കേരളത്തില്‍ 22 ക്യാരറ് സ്വര്‍ണത്തിന് കഴിഞ്ഞ ഒരാഴ്ചയില്‍ പവന് 200 രൂപ വര്‍ദ്ധിച്ച് 36,080 രൂപയില്‍ എത്തി നില്‍ക്കുന്നു. ഗ്രാമിന് 4510 രൂപ.
എം സി എക്‌സ് ഗോള്‍ഡില്‍ 48600 കടന്നാല്‍ വാങ്ങാനുള്ള സൂചനയായി കാണാമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സെര്‍വിസ്സ് തങ്ങളുടെ മാര്‍ക്കറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്താരാഷ്ത്ര സ്വര്‍ണവില വര്‍ഷാവസാനം ഔണ്‍സിന് 1 760 ലേക്ക് താഴുമെന്നു ആനന്ദ് രതി ഫിനാന്‍ഷ്യല്‍ സെര്‍വിസ്സ് അഭിപ്രായപ്പെടുന്നു.
അമേരിക്കയില്‍ ഉപഭോക്തൃ വില സൂചിക നവംബറില്‍ 0.8 ശതമാനവും, ഒക്ടോബറില്‍ വര്‍ധിച്ചത് 0.9 ശതമാനവും. മൊത്തം പണപ്പെരുപ്പം 6 .8 %. ഭക്ഷ്യ ഊര്‍ഝ ഉത്പന്ന വിലകള്‍ ഒമി ക്രോണ്‍ വ്യാപിക്കുന്നതോടെ ഇനിയും ഉയരുമെന്ന് പ്രതീക്ഷ സ്വര്‍ണ വിപണിക്ക് കരുത്തു നല്‍കും.
സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവില്‍ കഴിഞ്ഞ 3 മാസങ്ങളില്‍ സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധനവ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫന്‍ഡ്‌സ് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം നവംബറില്‍ 683 കോടി ഒക്ടോബറില്‍ 303 കോടി, സെപ്റ്റംബറില്‍ 446 കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപം വര്‍ധിച്ചത്.
പ്രമുഖ അമേരിക്കന്‍ ബിസിനസ്സ് കാരനും Rich Dad, Poor Dad (സമ്പന്നനായ അച്ഛന്‍, ദരിദ്രനായ അച്ഛന്‍) എന്ന പുസ്തകത്തിലൂടെ പ്രശസ്തിയില്‍ എത്തിയ റോബര്‍ട്ട് കിയോസാക്കി ആസന്നമായ വിപണി തകര്‍ച്ചയെ മുന്നില്‍ കണ്ട് സ്വര്‍ണം, വെള്ളി, ക്രിപ്‌റ്റോ കറണ്‍സി എന്നിവയില്‍ നിക്ഷേപിക്കാന്‍ ഒരുമ്പെടുകയാണ്. വിപണി തകരുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപവും ആദായകരമാണെന്നു റോബര്‍ട്ട് കിയോസാക്കിയുടെ വാദം.
Read DhanamOnline in English
Subscribe to Dhanam Magazine