ഡോളര്‍ ഇടിവില്‍ , സ്വര്‍ണവിലയില്‍ അപ്രതീക്ഷിത കുതിച്ചു ചാട്ടം
കേരളത്തില്‍ ജൂണ്‍ ആദ്യദിനം സ്വര്‍ണവില കുറഞ്ഞിരുന്നെങ്കിലും തുടര്‍ച്ചയായി രണ്ടാം ദിനവും ഉയര്‍ച്ച
ഡോളര്‍ സൂചിക (Dollar) ഇടിഞ്ഞതിനു പിന്നാലെ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത കുതിച്ചു ചാട്ടം. ബുധനാഴ്ച 102 ല്‍ എത്തിയ സൂചിക 102.7വരെ കയറിയിട്ട് 101.67 ലേക്കു തിരിച്ചു വീണു. ഇതു സ്വര്‍ണ ബുള്ളുകള്‍ക്കു കരുത്തായി. വ്യാഴാഴ്ച 1869 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 1874 ഡോളറിലെത്തി. പിന്നീട് 1871-1873 ഡോളറിലാണു വ്യാപാരം. ഡോളര്‍ ഇന്നലെ നേട്ടത്തില്‍ ആണു ക്ലോസ് ചെയ്തത്. 77.60 രൂപയിലാണു ക്ലോസിംഗ്.
കേരളത്തിലും സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില (Gold price) ഉയര്‍ന്നു. ഇന്ന് 400 രൂപയുടെ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 38480 രൂപയായി. ജൂണ്‍ ആരംഭിച്ചത് മുതല്‍ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വര്‍ണവില ഉണ്ടായിരുന്നത്.
ഇന്നലെ കേരളത്തില്‍ പവന് (Yesterdays Gold Price) 80 രൂപ വര്‍ധിച്ച് 38,080 രൂപ ആയി. ഇന്നു രൂപ കൂടുതല്‍ കരുത്തു നേടുന്നില്ലെങ്കില്‍ സ്വര്‍ണവിലയില്‍ ഗണ്യമായ വര്‍ധന ഉണ്ടാകും.
കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 4810 രൂപയായി. ഇന്നലെ 10 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 45 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3930 രൂപയായി. ഇന്നലെ 5 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്.