റീറ്റെയ്ല്‍ വിപണിക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ ഇടിവ്

ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയില്‍ നിന്നാണ് ഇന്ന് കുറഞ്ഞത്.

Update: 2020-12-29 11:39 GMT

ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില കുത്തനെ ഇടിവിലേക്ക്. ചൊവ്വാഴ്ച പവന് 320 രൂപ കുറഞ്ഞ് 37360 രൂപയായി. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്. ഇതാണ് ഇന്ന് നേരെ താഴേക്കിറങ്ങിയത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 35920 രൂപയാണ്. കേരളത്തില്‍ സ്വര്‍ണ റീറ്റെയ്ല്‍ വിപണിയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ഉത്സവ സീസണ്‍ അല്‍പ്പം ഉണര്‍വിലേക്ക് എന്നാണ് എറണാകുളത്തു നിന്നുള്ള റിപ്പോര്‍ട്ട്.

പ്രധാന സ്വര്‍ണവ്യാപാരികളെല്ലാം തന്നെ ഇന്ന് സ്വര്‍ണ വിപണിയിലെ നേരിയ ഉണര്‍വ് വിലക്കുറവിന്റേതാകാം എന്നാണ് വിലയിരുത്തുന്നത്. ഒപ്പം കൊറോണ സാമ്പത്തിക പ്രത്സന്ധിയിലും സ്വര്‍ണം മികച്ച നിക്ഷേപമാര്‍ഗമായി കണ്ടും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കായുള്ള വിപണിയില്‍ ബുക്കിംഗും കൂടിയിട്ടുള്ളതായി ജുൂവല്‍റി സെയ്ല്‍സ് വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്.
ആഭ്യന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണം നേരിയ നേട്ടം കൈവരിച്ചു. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.11 ശതമാനം ഉയര്‍ന്ന് 50,067 രൂപയിലെത്തി. എംസിഎക്സിലെ വെള്ളി വില ഇന്ന് 0.24 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 68,650 രൂപയിലെത്തി. അതേ സമയം ആഗോള വിപണിയില്‍ സ്വര്‍ണ്ണ നിരക്ക് ഇന്ന് അല്‍പ്പം കൂടുതലായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണം 0.1 ശതമാനം ഉയര്‍ന്ന് 1,875.61 ഡോളറിലെത്തി. മിക്ക ഏഷ്യന്‍ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വെള്ളി സ്വര്‍ണത്തെക്കാള്‍ 1.3 ശതമാനം ഉയര്‍ന്ന് 26.50 ഡോളറിലെത്തി. പ്ലാറ്റിനം 0.7 ശതമാനം ഉയര്‍ന്ന് 1,038.46 ഡോളറിലും പല്ലേഡിയം 0.8 ശതമാനം ഉയര്‍ന്ന് 2,342.79 ഡോളറിലുമെത്തി. ആഗോള വിപണിയിലെ സമ്മിശ്ര ആഗോള സൂചികകള്‍ക്കിടയിലാണ് സ്വര്‍ണം ഉയര്‍ച്ചയിലേക്ക് എത്തുന്നതെന്നത്.


Tags:    

Similar News