സ്വര്‍ണവില താഴോട്ട്; ഇന്ന് കുറഞ്ഞത് 760 രൂപ

ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വര്‍ണവില

Update: 2021-03-02 07:04 GMT

സംസ്ഥാനത്ത് സ്വര്‍ണ വില താഴോട്ടേക്ക്. ഇന്ന് ഗ്രാമിന്  95 രൂപയും ഒരു പവന് 760 രൂപയുമാണ് കുറഞ്ഞത്. 33,680 രൂപയാണ് ഇന്ന് സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 4,210 രൂപ. പവന് 34,440 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില.

2020 ഓഗസ്റ്റില്‍ 42,000 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇതുവരെ 8,320 രൂപയാണ് കുറഞ്ഞത്.
ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വര്‍ണവില.


Tags:    

Similar News