കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ജൂലൈ മാസത്തിനു ശേഷം സ്വര്‍ണവില വീണ്ടും 36000 രൂപയിലെത്തിയിരിക്കുകയാണ്. ഒരു ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് മാത്രം കുറഞ്ഞത്. ഒരു ഗ്രാമിന് 4,500 രൂപയും ഒരു പവന് 36,000 രൂപയുമാണയാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന് 36,480 രൂപയായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടര്‍ച്ചയായ ഇടിവുണ്ടായത്.
ഓഗസ്റ്റില്‍ പവന് 43,776 രൂപയിലെത്തിയ ശേഷമാണ് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരിക്കുന്നത്. അടുത്ത കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും റിക്കാര്‍ഡ് നിരക്കായിരുന്നു അത്. കഴിഞ്ഞ നാല് മാസത്തില്‍ 6000 രൂപയോളമാണ് സ്വര്‍ണവില കുറഞ്ഞിട്ടുള്ളത്. ജൂലൈ ആറിന് 35800 എന്ന നിലയിലായിരുന്നു കേരളത്തിലെ ഒരു പവന്‍ നിരക്ക്.
ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഇപ്പോഴത്തെ സ്വര്‍ണവില പിന്നോട്ട് സഞ്ചരിക്കുകയായിട്ടാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ വിപണി ചാഞ്ചാടുന്നതിനാല്‍ ഇത് ഉയരുമോ എന്നത് പ്രചനാതീതമാണ്.
ഏതായാലും കഴിഞ്ഞ ദിവസങ്ങളിലെ കുത്തനെയുള്ള വിലയിടിവ് കേരളത്തിലെ റീറ്റെയ്ല്‍ സ്വര്‍ണവിപണിയെ ഒരു പരിധി വരെ തുണച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
വാക്സിന്‍ പുരോഗതിയാണ് സ്വര്‍ണ വില കുറയാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ചാഞ്ചാട്ടം തുടരുന്നത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1,789.03 ഡോളര്‍ നിലവാരത്തിലെത്തി. എക്കാലത്തെ ഉയര്‍ന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷമാണ് ചാഞ്ചാട്ടം തുടരുന്നത്.
| Highest: | 9th November 2020 | Rs. 38,880 |
| Lowest: | 28th November 2020 | Rs. 36,000 |
Read DhanamOnline in English
Subscribe to Dhanam Magazine