സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം നാളിലും മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 43,280 രൂപയും ഗ്രാമിന് 5,410 രൂപയുമാണ് വില.
ഓഗസ്റ്റ് 16ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞശേഷം വില മാറിയിട്ടില്ല. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 4,493 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വില ഔണ്‍സിന് അഞ്ച് മാസത്തെ താഴ്ചയായ 1,889.5 ഡോളറില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില മാറാത്തത്.
വെള്ളിക്കും മാറ്റമില്ല
വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് വില 77 രൂപ. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.
കൊടുക്കണം ₹3,500 അധികം
പവന് ഇന്ന് വില 43,280 രൂപയാണ്. എന്നാല്‍, ഒരു പവന്‍ ആഭരണം വാങ്ങാന്‍ മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയടക്കം 46,850 രൂപയെങ്കിലും കൊടുക്കണം. അതായത്, 3,500 രൂപയോളം അധികം.
Read DhanamOnline in English
Subscribe to Dhanam Magazine