വീണ്ടും സ്വര്‍ണ വിലക്കുതിപ്പ്; രണ്ടുദിവസത്തിനിടെ 1000 രൂപ കൂടി
ഗ്രാമിന് 75 രൂപ കൂടി
ആഭരണപ്രേമികളെ ആശങ്കപ്പെടുത്തി സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ പവന്‍വില 600 രൂപ വര്‍ദ്ധിച്ച് ഈമാസത്തെ ഏറ്റവും ഉയരമായ 41,720 രൂപയായി. 75 രൂപ വര്‍ദ്ധിച്ച് 5215 രൂപയാണ് ഗ്രാം വില. രണ്ടുദിവസത്തിനിടെ പവന് കൂടിയത് 1000 രൂപയാണ്. ഗ്രാമിന് 125 രൂപയും.
അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഡോളര്‍ ദുര്‍ബലമായത് രാജ്യാന്തര സ്വര്‍ണവില കൂടാന്‍ വഴിയൊരുക്കിയിരുന്നു. ഔണ്‍സിന് 1827.93 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നലെ 1867.3 ഡോളറിലേക്ക് ഉയര്‍ന്നത് ഇന്ത്യന്‍ വിലയിലും പ്രതിഫലിക്കുകയായിരുന്നു.