ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വര്‍ണം

ഇന്നലെയും ഇന്നുമായി പവന് 480 രൂപ കുറഞ്ഞു

Update: 2023-05-26 06:26 GMT

Image : Canva

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് വിപണി വില ഇന്ന് 44,520 രൂപയായി. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നു. ഇന്നലെയും ഇന്നുമായി പവന് 480 രൂപയുടെ കുറവുണ്ടായതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തി സ്വര്‍ണവില.

ഒരു ഗ്രാംസ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞ് 5,565 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4,610 രൂപയാണ് വില.

വെള്ളിവിലയും കുറഞ്ഞു. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 76 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 103 രൂപയായി തുടരുന്നു.

Tags:    

Similar News