ലാഭവിഹിതത്തില്‍ 31 ശതമാനം വളര്‍ച്ചയുമായി എച്ച് സി എല്‍
2020 കലണ്ടര്‍ വര്‍ഷത്തിലെ വരുമാനം 10 ബില്ല്യണ്‍ എന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് കമ്പനി
മൂന്നാം പാദത്തിലെ ലാഭവിഹിതത്തില്‍ 31.1 ശതമാനം വളര്‍ച്ചയുമായി എച്ച്‌സിഎല്‍ ടെക്‌നോളജീസ്. 3,982 കോടി രൂപയാണ് ലാഭവിഹിതം. ഡിജിറ്റല്‍, ഉല്‍പ്പന്നങ്ങള്‍, പ്ലാറ്റ്‌ഫോം വിഭാഗത്തിലെ മുന്നേറ്റം വരുന്ന പാദങ്ങളില്‍ ശക്തമാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,037 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയ ഐ ടി മേഖലയിലെ വമ്പന്‍മാരായ എച്ച് സി എല്‍ 2020 കലണ്ടര്‍ വര്‍ഷത്തിലെ വരുമാനം 10 ബില്ല്യണ്‍ എന്ന നാഴികക്കല്ലും പിന്നിട്ടു.
ഇക്കാലയളവിലെ എച്ച് സി എല്‍ ടെക്കിന്റെ വരുമാനം 6.4 ശതമാനം ഉയര്‍ന്ന് 19,302 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 18,135 കോടി രൂപയായിരുന്നു.
സ്ഥിരമായ ത്രൈമാസ കാലയളവില്‍ 3.5 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഡിസംബര്‍ പാദത്തില്‍ 1.5-2.5 ശതമാനം വളര്‍ച്ചയാണ് കമ്പനി കണക്കാക്കിയിരുന്നത്.
അതേസമയം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇക്വിറ്റി ഷെയറിന് 4 രൂപ ഇടക്കാല ലാഭവിഹിതം ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ 1,011.1 രൂപയാണ് വ്യാപാരം നടക്കുന്നത്.