ഇന്ത്യന്‍ ഓഹരി വിപണിയിലെ ബുള്‍ തരംഗം എത്രകാലത്തേക്ക്? രാകേഷ് ജുന്‍ജുന്‍വാല പറയുന്നത് ഇതാണ്
ഇന്ത്യന്‍ ഓഹരി വിപണിയിലെ ബുള്‍ തരംഗം തുടരാനുള്ള കാരണങ്ങള്‍ വിശദമാക്കുന്നു ജുന്‍ജുന്‍വാല
ഇന്ത്യന്‍ ഓഹരി വിപണി ബുള്‍ തരംഗത്തിന്റെ മധ്യത്തിലാണും ഈ പ്രവണത ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും പ്രമുഖ ഇന്ത്യന്‍ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണമുള്ള രാകേഷ് ജുന്‍ജുന്‍വാല, ഇന്ത്യന്‍ ഓഹരി വിപണിയിലെ ബുള്‍ തരംഗം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ പലതാണ്. രാജ്യത്തിന് മുന്നിലെ വളര്‍ച്ചാ സാധ്യതയും രാഷ്ട്രീയ സ്ഥിരതയും ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
രാജ്യം 7-10 ശതമാനം വളര്‍ച്ച നേടുമ്പോള്‍ മികച്ച നേട്ടം തന്നെ വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ലഭിക്കുമെന്ന് ജുന്‍ജുന്‍വാല അഭിപ്രായപ്പെടുന്നു.