വിപണി മൂല്യം; 3 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ നിന്ന് ഇന്ത്യ പുറത്ത്
നിലവില്‍ 3 ട്രില്യണ്‍ ഡോളറിന് മുകളില്‍ വിപണി മൂല്യമുള്ള 5 രാജ്യങ്ങളാണ് ഉള്ളത്
3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള (Market capitalisation) വിപണികളുടെ പട്ടികയില്‍ നിന്ന് പുറത്തായി ഇന്ത്യ(India) . പുതിയ കണക്കുകള്‍ പ്രകാരം 2.99 ട്രില്യണ്‍ ഡോളറാണ് ഇന്ത്യന്‍ വിപണിയുടെ മൂല്യം. 13 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.60 ശതമാനം ഇടിവാണ് മൂല്യത്തില്‍ ഉണ്ടായത്. ഇന്ത്യന്‍ ഓഹരി വിപണി 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഈ വര്‍ഷം ജനുവരിയില്‍ 3.67 ട്രില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡില്‍ ഇന്ത്യന്‍ വിപണി എത്തിയിരുന്നു. ഇന്ത്യയെ കൂടാതെ യുകെ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിപണി മൂല്യവും 3 ട്രില്യണ്‍ ഡോളറിന് താഴെയായി. ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം ആഗോള വിപണിമൂല്യം (Global Market Cap) 18.98 ശതമാനം ഇടിഞ്ഞ് 98.46 ട്രില്യണ്‍ ഡോളറിലെത്തി.
നിലവില്‍ 3 ട്രില്യണ്‍ ഡോളറിന് മുകളില്‍ വിപണി മൂല്യമുള്ള 5 രാജ്യങ്ങളാണ് ഉള്ളത്. അതില്‍ യുഎസിന്റെ മൂല്യം 41.18 ട്രില്യണ്‍ ഡോളറും ചൈനയുടേത് 10.70 ട്രില്യണ്‍ ഡോളറുമാണ്. ഹോങ്കോംഗ് (5.43 $ trillion) , ജപ്പാന് (5.34 $ trill) ,ജപ്പാന് (5.34 $ trill) എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. വിപണി മൂല്യത്തില്‍ മുന്നില്‍ നില്ക്കുന്ന ആദ്യ 15 രാജ്യങ്ങളില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ടത് സ്വീഡന് (34.6 %) ആണ്.ജര്‍മനി ( 25.5 %), ഫ്രാന്‍സ് ( 24.6%), യുഎസ് ( 23.4%) എന്നിവരാണ് നഷ്ടക്കണക്കില്‍ പിന്നാലെ