സിഗററ്റ് വില്‍പ്പന കൂടി, ഐടിസിയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനവ്

വരുമാനം 25 ശതമാനം ഉയര്‍ന്ന് 18,608 കോടി രൂപയിലെത്തി

Update:2022-10-21 09:58 IST

2022-23 സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ (ജൂലൈ-ഓഗസ്റ്റ്) 4619.77 കോടി രൂപയുടെ അറ്റാദായം (Net Profit) നേടി ഐടിസി (ITC Ltd). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവാണ് അറ്റാദായത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,713.76 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

സിഗറ്ററ്റ്, ലഘുഭക്ഷണങ്ങള്‍ എന്നിവയുടെ വില്‍പ്പന ഉയര്‍ന്നത് ഐടിസിക്ക് നേട്ടമായി. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഐടിസിയുടെ അറ്റാദായം 4389.76 കോടി രൂപയായിരുന്നു. ജൂലൈ-ഓഗസ്റ്റ് കാലയളവില്‍ കമ്പനിയുടെ വരുമാനം 25 ശതമാനം ഉയര്‍ന്ന് 18,608 കോടി രൂപയിലെത്തി. സിഗററ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 23.3 ശതമാനം ആണ് ഉയര്‍ന്നത്.

ക്ലാസിക് സിഗററ്റ്‌സ്, സണ്‍ഫീസ്റ്റ് ബിസ്‌കറ്റ്, ബിന്‍ഗോ ഉള്‍പ്പടെ വില്‍പ്പന മുതല്‍ ഹോട്ടല്‍ മേഖലയില്‍ വരെ സാന്നിധ്യമുള്ള ഐടിസിയുടെ ഇക്കാലയളവിലെ ചെലവ് 12,824 കോടി രൂപയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്ന ഐടിസി ഓഹരികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 350.60 രൂപയിലാണ്. നിലവില്‍ 352.10 രൂപയാണ് (10.00 AM) ഐടിസി ഓഹരികളുടെ വില

Tags:    

Similar News