ഈ ടാറ്റ സ്‌റ്റോക്കില്‍ നിക്ഷേപം കൂട്ടി ജുന്‍ജുന്‍വാല കുടുംബം !
30,75,687 ഷെയറുകളാണ് ഈ ടാറ്റ സ്‌റ്റോക്കില്‍ രേഖ ജുന്‍ജുന്‍വാലയുടേതായുള്ളത്.
ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പെടെ വിവിധ ടാറ്റ സ്‌റ്റോക്കുകള്‍ കഴിഞ്ഞ സെഷനുകളില്‍ കുതിപ്പ് തുടരുകയാണ്. ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ള ടാറ്റ ഓഹരികളില്‍ നിന്നുള്ള നേട്ടവും ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചര്‍ച്ചയായിരുന്നു. ടാറ്റാ ഗ്രൂപ്പിന് കീഴില്‍ കമ്യൂണിക്കേഷന്‍ മേഖലയിലെ ഈ ടാറ്റ കമ്പനി സ്റ്റോക്കിലാണ് ജുന്‍ജുന്‍വാല കുടുംബം നിക്ഷേപം കൂടിയിട്ടുള്ളത്.
ടാറ്റ കമ്യൂണിക്കേന്‍സിലാണ് 1.04 ശതമാനമായിരുന്ന ഓഹരികള്‍ 1.08 ലേക്ക് ജുന്‍ജുന്‍വാല കുടുംബം ഉയര്‍ത്തിയിട്ടുള്ളത്. ജുന്‍വാലയുടെ ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെ പേരിലാണ് കൂടുതല്‍ ഓഹരികള്‍ ജുന്‍ജുന്‍വാല സ്വന്തമാക്കിയിട്ടുള്ളത്. 30,75,687 ഷെയറുകളാണ് ടാറ്റ കമ്യൂണിക്കേഷന്‍സില്‍ രേഖ ജുന്‍ജുന്‍വാലയുടേതായുള്ളത്.
ജൂണ്‍ 2021 പാദത്തില്‍ 29,50,687 ഷെയറുകളായിരുന്നു രേഖ ജുന്‍ജുന്‍വാലയുടെ പേരില്‍ ഈ കമ്പനിയില്‍ ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ 1.25 ലക്ഷം ഷെയറുകളാണ് ജുന്‍ജുന്‍വാല പുതുതായി ഇറങ്ങിയിട്ടുള്ളത്.
കഴിഞ്ഞ മാസം ഈ ടാറ്റ സ്റ്റോക്കുകളുടെ വില 3.5 ശതമാനമാണമാണ് ഉയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തില്‍ 30 ശതമാനം നേട്ടവും ഈ ഓഹരി നേടി. കഴിഞ്ഞ ഒരുവര്‍ഷത്തില്‍ 65 ശതമാനമാണ് ടാറ്റ കമ്യൂണിക്കേഷന്‍സ് ഓഹരി ഉയര്‍ച്ച കൈവരിച്ചത്.
ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കെമിക്കല്‍സ്, ടാറ്റ ടെലി ബിസിനസ് സര്‍വീസസ്, ടാറ്റ പവര്‍, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഹോട്ടല്‍സ് തുടങ്ങിയ ടാറ്റ സ്‌റ്റോക്കുകള്‍ അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരെയാണ് ഉയര്‍ന്നത്. മാര്‍ക്കറ്റ് ക്യാപ് ആകട്ടെ നാല് ലക്ഷം കോടി രൂപവരെയാണ് ഉയര്‍ന്നത്.