ഒറ്റദിവസത്തില്‍ 620 കോടിരൂപ വാരി ജുന്‍ജുന്‍വാല; ടൈറ്റന്‍ ഓഹരികള്‍ ഒരുമാസത്തെ ഉയര്‍ന്ന നിരക്കിലേക്ക്
ഭാവിയിലെ നേട്ടം കണ്ടറിഞ്ഞ്, ഓഹരിയെ മുറുകെപ്പിടിച്ച് ജുന്‍ജുന്‍വാല
ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും കൈവശം വച്ചിട്ടുള്ള ടൈറ്റന്‍ സ്റ്റോക്ക് കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും ഉയരത്തില്‍. ഇന്നലെ ടൈറ്റന്‍ ഓഹരി പച്ചതൊട്ടപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇരുവരും നേടിയത് 620 കോടിയോളം രൂപ. ഒറ്റയടിക്ക് 116 രൂപയോളം ഉയര്‍ന്ന് ഇന്ന് ഓഹരിവിപണിയില്‍ 2,129.95 രൂപയ്ക്കാണ് ടൈറ്റന്‍ ഓഹരി ക്ലോസിംഗ് നടത്തിയത്.
ഇന്ന്, ജൂലൈ 7 ന് വ്യാപാരം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍, ടൈറ്റന്‍ ഓഹരി 6.86 ശതമാനം ഉയര്‍ന്ന് 2,151.60 രൂപയില്‍ വരെ എത്തി. ഇന്ന് 5.78 ശതമാനം ഉയര്‍ച്ചയാണ് നേടിയത്. മുന്‍ സെഷനിലെ 1.79 ലക്ഷം കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 1.91 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് കമ്പനി ഇന്നസെ എം-ക്യാപ് നേടിയത്. ഇപ്പോഴും 1.89 ലക്ഷം കോടി എന്ന മാര്‍ക്കറ്റ് ക്യാപ്പ് തുടരുന്നു.
രാകേഷ് ജുന്‍ജുന്‍വാലയും (Rakesh Jhunjhunwala) രേഖ ജുന്‍ജുന്‍വാലയും ഒറ്റ ദിവസം നേടയെടുത്തത് 600-620 കോടി രൂപയാണ്. കാരണം, 2022 മാര്‍ച്ച് 31 വരെ ടൈറ്റനില്‍ 5.05 ശതമാനം ഓഹരികള്‍ ആണ് ജുന്‍ജുന്‍വാലയും രേഖ ജുന്‍ജുന്‍വാലയും കൈവശം വച്ചിട്ടുള്ളത്. ജൂണ്‍ പാദത്തിലെ ഓഹരി ഉടമകളുടെ ഡാറ്റ ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ 5.05 ശതമാനം ആസ്തിയുടെ മൂല്യം ബിഗ് ബുള്‍ ബുധനാഴ്ച 9,026 കോടി രൂപ ഇന്നത്തെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 620 കോടി രൂപയുയര്‍ന്ന് 9,646 കോടി രൂപയായി.