ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഈ ഹോസ്പിറ്റാലിറ്റി സ്റ്റോക്ക് മികച്ചതെന്ന് വിദഗ്ധര്‍

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ കമ്പനിയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1.15 കോടി ഓഹരികളും (4.31 ശതമാനം) ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് 85 ലക്ഷം (3.19 ശതമാനം) ഓഹരികളുമാണുള്ളത്.

Update:2021-06-23 12:37 IST

Pic courtesy: Alchemy Capital

ഇന്ത്യന്‍ ഓഹരി വിപണി നിരീക്ഷിക്കുന്ന റീറ്റെയ്ല്‍ നിക്ഷേപകര്‍ എന്നും മാര്‍ക്യൂ ഇന്‍വെസ്റ്റേഴ്‌സിനെ നിരീക്ഷിക്കുന്നത് പതിവാണ്. സ്മാര്‍ട്ട് മണിയുടെ ഒഴുക്ക് എങ്ങോട്ടെന്ന് മനസ്സിലാക്കാന്‍ ഇത് അവരെ സഹായിക്കാറുമുണ്ട്. പ്രത്യേകിച്ച് 'വാറന്‍ ബഫെറ്റ് ഓഫ് ഇന്ത്യ' എന്ന് വിളിക്കുന്ന രാകേഷ് ജുന്‍ജുന്‍വാല സ്വന്തമാക്കുന്ന കോടികളുടെ ഓഹരികള്‍ ഏതൊക്കെയെന്ന് റീറ്റെയ്ല്‍ നിക്ഷേപകര്‍ സദാ പരിശോധിക്കുന്നു.

വാസ്തവത്തില്‍, ജുന്‍ജുന്‍വാല ശക്തമായ ബോധ്യത്തോടെ നിക്ഷേപിക്കുന്ന സ്റ്റോക്ക് കണ്ടെത്താന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരും രാകേഷ് ജുന്‍ജുന്‍വാല ഹോള്‍ഡിംഗുകള്‍ സദാ പരിശോധിക്കുന്നുണ്ട്. ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ നിന്നും വിശകലനം നടത്തി അത് തങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ക്കാനായി ശ്രദ്ധിക്കാറുമുണ്ട് പല റീറ്റെയ്ല്‍ നിക്ഷേപകര്‍. അത്തരക്കാര്‍ക്കായിട്ടാണ് ഇത്തവണ വിദഗ്ധര്‍ ഒരു സ്റ്റോക്ക് നിര്‍ദേശിക്കുന്നത്.
ഡെല്‍റ്റ കോര്‍പ്പാണ് ആ ഓഹരി. ഈ ഹോസ്പിറ്റാലിറ്റി & ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനിയുടെ 2021 മാര്‍ച്ചിലെ ഷെയര്‍ഹോള്‍ഡിംഗ് കണക്കുകള്‍ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ചേര്‍ന്ന് 7.50 ശതമാനം കമ്പനി ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്. ഇതില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1.15 കോടി ഓഹരികളും (4.31 ശതമാനം) ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് 85 ലക്ഷം (3.19 ശതമാനം) ഓഹരികളുമാണുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തില്‍ ഹോസ്പിറ്റാലിറ്റി ഓഹരികള്‍ക്ക് കനത്ത ആഘാതം നേരിടുമ്പോഴും ജുന്‍ജുന്‍വാലയെന്ന 'ബിഗ് ബുള്‍' ഈ സ്റ്റോക്കില്‍ നിക്ഷേപം തുടര്‍ന്നു. അത് തന്നെയാണ് അതിന്റെ നിക്ഷേപ സാധ്യതകളിലേക്ക് വിദഗ്ധരെ ആകര്‍ഷിക്കുന്നതും.
രാജ്യത്തുടനീളം അണ്‍ലോക്ക് പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നതിനാലും ഓണ്‍ലൈന്‍ പ്രാതിനിധ്യത്തില്‍ കമ്പനി ഏറെ മുന്നിട്ടതിനാലും ഡെല്‍റ്റ കോര്‍പ്പ് ഓഹരി വില വര്‍ധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.


Tags:    

Similar News