ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും പുതിയ ഓഹരി ഇതാണ്, സ്വന്തമാക്കിയത് 25 മില്യണ്‍ ഓഹരികള്‍

ഈ മെറ്റല്‍ സ്റ്റോക്കിന്റെ വില 110 രൂപയില്‍ താഴെ. വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഉയര്‍ന്നത് ഏഴ് ശതമാനം.

Update: 2021-10-13 13:47 GMT

'മെറ്റല്‍ മേഖലയില്‍ നിന്നും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്' ഇന്ത്യയുടെ ഏയ്‌സ് നിക്ഷേപകന്‍ ഇത് പറഞ്ഞപ്പോള്‍ തന്നെ വിപണിയില്‍ ഇത്തരത്തില്‍ ജുന്‍ജുന്‍വാല കണ്ണ് വെച്ച സ്റ്റോക്കേതെന്ന ഉത്കണ്ഠയും പ്രകടമായിരുന്നു. പിന്നീടാണ് നാഷണല്‍ അലൂമിനിയം കമ്പനി(നാല്‍കോ) യുടെ നിക്ഷേപ സാധ്യത വാര്‍ത്ത പുറത്തു വന്നത്.

ഇപ്പോളിതാ ജുന്‍ജുന്‍വാല നാല്‍കോ ഓഹരികള്‍ സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സെപ്റ്റംബര്‍ ക്വാര്‍ട്ടറിലാണ് 2,50,00,000 നാല്‍കോ ഷെയറുകള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള രാരെ എന്റര്‍പ്രൈസസ് സ്വന്തമാക്കിയത്.

കമ്പനിയുടെ 1.36 ശതമാനം ഓഹരികളാണ് അദ്ദേഹം കൈവശം വച്ചിരിക്കുന്നത്. വാര്‍ത്ത വിപണിയില്‍ ചര്‍ച്ചയായതും ഏഴ് ശതമാനം ഉയര്‍ച്ചയാണ് ഓഹരി വിലയില്‍ പ്രകടമായത്. 103 - 105.75 രൂപയായാണ് ഓഹരി വില വര്‍ധിച്ചത്. 100 രൂപ നിരക്കില്‍ തുടര്‍ന്ന ഓഹരിയാണിത്.

രാകേഷ് ജുന്‍ജുന്‍വാല 25 മില്യണ്‍ ഷെയര്‍ വാങ്ങിയ നാല്‍കോയുടെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുള്ളതായി വിപണിയില്‍ വാര്‍ത്ത പുറത്തു വരുന്നുണ്ട്. നസറ ടെക്‌നോളജീസ് ആണ് അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു സ്‌റ്റോക്ക്. ഡിജിറ്റല്‍ ഗെയിമിംഗ് മേഖലയിലെ സ്‌റ്റോക്ക് 58 ശതമാനം വര്‍ധനവുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News