റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഓഹരി സൂചികകളുടെ മുന്നേറ്റം

തുടര്‍ച്ചയായി അഞ്ചാംദിവസും കുതിച്ചുയര്‍ന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും പുതിയ റെക്കോര്‍ഡിട്ടു

Update: 2020-12-29 13:42 GMT

ഇന്നും ഓഹരി വിപണിയില്‍ ആവേശത്തിന് കുറവുണ്ടായില്ല. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് ഇന്നത്തെ കുതിപ്പിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നത്.

സെന്‍സെക്‌സ് 259 പോയ്ന്റ്, 0.55 ശതമാനം ഉയര്‍ന്ന് 47,613ല്‍ ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സൂചിക 47,715 തൊട്ടിരുന്നു. നിഫ്റ്റി 59 പോയ്ന്റ്, 0.43 ശതമാനം ഉയര്‍ന്ന് 13,933ല്‍ ക്ലോസ് ചെയ്തു.

അഞ്ച് ശതമാനത്തോളം ഉയര്‍ന്ന ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് സെന്‍സെക്‌സ് സൂചികയിലെ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയ ഓഹരി. ടെക് മഹീന്ദ്രയും ആക്‌സിസ് ബാങ്കും രണ്ടുശതമാനത്തോളം ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് അരശതമാനത്തോളം താഴ്ചയാണ് രേഖപ്പെടുത്തിയത്.

ആഗോളതലത്തിലെ സംഭവവികാസങ്ങളുടെ പിന്‍ബലത്തില്‍ ഒഴുകുന്ന വിദേശ നിക്ഷേപമാണ് ഇപ്പോള്‍ വിപണിയെ മുന്നോട്ട് നയിക്കുന്നത്. ഇതിന്റെ ചൂട് ആറിയാല്‍ വിപണി പിന്നീട് മൂന്നാംപാദ ഫലങ്ങളെയാകും നോക്കുക. മാത്രമല്ല, കരുത്തുറ്റ ഓഹരികളാകും അപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുക. നിക്ഷേപകര്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ച് മുന്നോട്ടുപോവുക.

കേരള കമ്പനികളുടെ പ്രകടനം


ഇന്ന് ഓഹരി വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ മുന്നേറിയെങ്കിലും ബാങ്കിംഗ്, ധനകാര്യ സേവന രംഗത്തെ കേരള കമ്പനികളുടെ ഓഹരികളില്‍ അത് പ്രതിഫലിച്ചില്ല. സിഎസ്ബി ബാങ്ക് ഓഹരി വില 0.23 ശതമാനം ഇടിഞ്ഞു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.69%) മണപ്പുറം ഫിനാന്‍സ് (0.81%), മുത്തൂറ്റ് ഫിനാന്‍സ് (0.97%), മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് (0.12%) എന്നിവയെല്ലാം ഇന്ന് ഇടിവ് രേഖപ്പെടുത്തി. അതേസമയം ഫെഡറല്‍ ബാങ്ക് ഓഹരി വില 0.15 ശതമാനം ഉയര്‍ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലയില്‍ 1.43 ശതമാനം ഉയര്‍ച്ചയുണ്ടായി. ഇന്‍ഡിട്രേഡ് രണ്ടുശതമാനത്തോളം ഉയര്‍ന്നു.

ഫാക്ടിന്റെ ഓഹരി വില ഇന്ന് 18.97 ശതമാനമാണ് വര്‍ധിച്ചത്.

അപ്പോളോ ടയേഴ്‌സ് 180.75


ആസ്റ്റര്‍ ഡി എം 164.95

എവിറ്റി 48.90

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 130.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 366.65


സിഎസ്ബി ബാങ്ക് 220.60


ധനലക്ഷ്മി ബാങ്ക് 13.55


ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 32.90


എഫ്എസിടി 64.60


ഫെഡറല്‍ ബാങ്ക് 67.45


ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 55.35

ഹാരിസണ്‍സ് മലയാളം 115.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.00

കേരള ആയുര്‍വേദ 48.40

കിറ്റെക്‌സ് 112.20

കെഎസ്ഇ 2075.60

മണപ്പുറം ഫിനാന്‍സ് 166.00


മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 410.55

മുത്തൂറ്റ് ഫിനാന്‍സ് 1207.00


നിറ്റ ജലാറ്റിന്‍ 174.85

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.90

റബ്ഫില ഇന്റര്‍നാഷണല്‍ 60.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.21

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.84


വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 96.95

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 187.65

വണ്ടര്‍ലാ ഹോളിഡേയ്‌സ് 205.90

Tags:    

Similar News