പിടിവിട്ട് കോവിഡ് വ്യാപനം, ഓഹരി വിപണിയില്‍ ഇടിവ്

രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതും മഹാരാഷ്ട്രയില്‍ നിയന്ത്രണം കനക്കുന്നതും ഓഹരി വിപണിയെ വിറകൊള്ളിച്ചു

Update: 2021-04-05 12:28 GMT

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കനക്കുന്നതും ഓഹരി വിപണിയെ ഇന്ന് പിടിച്ചുലച്ചു. ഇതോടൊപ്പം സമ്പദ് വ്യവസ്ഥയിലെ ദൂര്‍ബലമായ ചില സൂചകങ്ങള്‍ കൂടി ചേര്‍ന്നതോടെ സെന്‍സെക്‌സ് 870 പോയ്ന്റ് അഥവാ 1.74 ശതമാനം ഇടിഞ്ഞ് 49,159ല്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ് ഓഹരികള്‍, ധനകാര്യ ഓഹരികള്‍, റിലയന്‍സ് , ഐടിസി എന്നിവയെല്ലാം തന്നെ സെന്‍സെക്‌സിന്റെ താഴ്ചയ്ക്ക് ആക്കം കൂട്ടി.

നിഫ്റ്റി 230 പോയ്ന്റ്, അഥവാ 1.54 ശതമാനം ഇടിഞ്ഞ് 14,638ല്‍ ക്ലോസ് ചെയ്തു.

ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം ഏശാതെ നിന്നത് ഐടി മേഖലയും മെറ്റല്‍ ഓഹരികളുമാണ്. പൊതുമേഖലാ ബാങ്കുകള്‍ ഓഹരികള്‍ ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന് ഇടയാക്കിയ മുഖ്യ കാരണം കോവിഡ് വ്യാപനം തന്നെയാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബയില്‍ രോഗബാധ പിടിവിട്ട് കുതിക്കുന്നത് നിക്ഷേപകരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കനത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ മാനുഫാക്ചറിംഗ് രംഗത്തെ വളര്‍ച്ച സംബന്ധിച്ച് പുറത്തുവന്ന പുതിയ കണക്കുകളാണ് വിപണിയെ സ്വാധീനിച്ച മറ്റൊരു സുപ്രധാന ഘടകം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡിമാന്റില്‍ വന്‍ കുറവ് സംഭവിക്കുന്നുണ്ട് ഈ കണക്കുകള്‍ സൂചന നല്‍കുന്നു. ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് ( പിഎംഐ) മാര്‍ച്ചില്‍ 55.4 ആണ്. ഇത് കഴിഞ്ഞ ഏഴ് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. മാര്‍ച്ച് മാസത്തില്‍ തൊഴില്‍ നഷ്ടവും കൂടുതലാണ്.

അമേരിക്കന്‍ കടപ്പത്രത്തിന്റെ നേട്ടത്തിലുള്ള ഉയര്‍ച്ചയും ഓഹരി വിപണിയില്‍ വ്യാപകമായ വില്‍പ്പനയ്ക്ക് കാരണമായിട്ടുണ്ട്. യുഎസ് കടപ്പത്ര നേട്ടം ഉയരുന്നത് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്ക്ക് ആക്കം കൂട്ടുന്നു.
കേരള കമ്പനികളുടെ പ്രകടനം

സിഎസ്ബി ബാങ്ക്, റബ്ഫില, വി ഗാര്‍ഡ് എന്നീ മൂന്ന് കേരള കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് വില താഴോട്ട് പോകാതെ പിടിച്ചുനിന്നത്. വി ഗാര്‍ഡ് ഓഹരി വില 1.13 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. റബ്ഫില ഓഹരി വിലയില്‍ 0.17 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. സിഎസ്ബി ബാങ്ക് ഓഹരി വില 0.93 ശതമാനം ഉയര്‍ന്നു.

അപ്പോളോ ടയേഴ്‌സ് ഓഹരി വില ഇന്ന് 6.31 ശതമാനമാണ് ഇടിഞ്ഞത്.

അപ്പോളോ ടയേഴ്‌സ് 221.35

ആസ്റ്റര്‍ ഡി എം 137.25

എവിറ്റി 45.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 114.75

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 370.00

സിഎസ്ബി ബാങ്ക് 238.90

ധനലക്ഷ്മി ബാങ്ക് 14.92

ഈസ്റ്റേണ്‍ ട്രെഡ്‌സ് 57.00

എഫ്എസിടി 107.35

ഫെഡറല്‍ ബാങ്ക് 76.45

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.45

ഹാരിസണ്‍സ് മലയാളം 138.90

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.60

കല്യാണ്‍ ജൂവലേഴ്‌സ് 69.85

കേരള ആയുര്‍വേദ 53.15

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 23.90

കിറ്റെക്‌സ് 100.50

കെഎസ്ഇ 2270.00

മണപ്പുറം ഫിനാന്‍സ് 154.25

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 372.30

മുത്തൂറ്റ് ഫിനാന്‍സ് 1182.00

നിറ്റ ജലാറ്റിന്‍ 165.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 4.99

റബ്ഫില ഇന്റര്‍നാഷണല്‍ 59.45

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.44

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.84

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 101.70

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 249.70

വണ്ടര്‍ലാ ഹോളിഡേയ്‌സ് 193.15


Tags:    

Similar News