ലോഹം, ധന ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ ഉയര്‍ന്നു

കേരള ആയുര്‍വേദ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വണ്ടര്‍ലാ തുടങ്ങി 16 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-04-22 11:11 GMT

മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ വിപണി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിന് ശേഷമാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 374.87 പോയ്ന്റ് ഉയര്‍ന്ന് 48080.67 പോയ്ന്റിലും നിഫ്റ്റി 109.80 പോയ്ന്റ് ഉയര്‍ന്ന് 14406.20 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1737 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1128 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 159 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ഐസിഐസിഐ ബാങ്ക്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എച്ച് ഡി എഫ് സി തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടൈറ്റന്‍ കമ്പനി, ശ്രീ സിമന്റ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, എച്ച് യു എല്‍, നെസ്ലെ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. മെറ്റല്‍ സൂചിക ഒരു ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക രണ്ടു ശതമാനവും നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കോവിഡ് രോഗ വ്യാപനം തുടരുകയാണെങ്കിലും വാക്‌സിനേഷന്‍ നടപടികള്‍ കാര്യക്ഷമമായി നടക്കുന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസം ഉണര്‍ത്തി. ഏറെ ചാഞ്ചാട്ടങ്ങള്‍ സാക്ഷിയായെങ്കിലും ഒടുവില്‍ വിപണി നേട്ടത്തില്‍ തന്നെ അവസാനിച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ 16 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. 13.80 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദ മുന്നിലെത്തിയപ്പോള്‍ 7.14 ശതമാനം നേട്ടവുമായി ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസും മികച്ച പ്രകടനം നടത്തി. വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.69 ശതമാനം), എഫ്എസിടി (2.48 ശതമാനം), ഹാരിസണ്‍സ് മലയാളം (2.33 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.26 ശതമാനം), ആസ്റ്റര്‍ ഡി എം (2.18 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, കൊച്ചിന്‍ മിനറല്‍സ് തുടങ്ങി 11 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 203.75

ആസ്റ്റര്‍ ഡി എം 150.10

എവിറ്റി 43.60

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 102.80

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 350.10

സിഎസ്ബി ബാങ്ക് 257.00

ധനലക്ഷ്മി ബാങ്ക് 14.05

ഈസ്റ്റേണ്‍ ട്രെഡ്‌സ് 53.45

എഫ്എസിടി 107.50

ഫെഡറല്‍ ബാങ്ക് 71.75

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.80

ഹാരിസണ്‍സ് മലയാളം 145.20

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.45

കല്യാണ്‍ ജൂവലേഴ്‌സ് 66.70

കേരള ആയുര്‍വേദ 57.30

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 22.75

കിറ്റെക്‌സ് 96.65

കെഎസ്ഇ 2211.00

മണപ്പുറം ഫിനാന്‍സ് 143.55

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 363.05

മുത്തൂറ്റ് ഫിനാന്‍സ് 1155.10

നിറ്റ ജലാറ്റിന്‍ 163.90

പാറ്റ്‌സ്പിന്‍ ഇന്ത്യ 4.55

റബ്ഫില ഇന്റര്‍നാഷണല്‍ 59.70

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.89

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.80

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 98.70

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 222.05

വണ്ടര്‍ലാ ഹോളിഡേയ്‌സ് 183.40





Tags:    

Similar News