ആറു ദിവസത്തെ കുതിപ്പിന് വിരാമം; നേരിയ ഇടിവോടെ ഓഹരി സൂചികകള്‍

കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2021-02-09 12:07 GMT

ആറു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ വിപണി താഴേക്ക്. നേരിയ ഇടിവാണ് സെന്‍സെക്‌സിലും നിഫ്റ്റ്‌റിയിലും ഇന്നുണ്ടായത്. സെന്‍സെക്‌സ് 19.69 പോയ്ന്റ് താഴ്ന്ന് 51,329.08 പോയ്ന്റിലും നിഫ്റ്റി 6.50 പോയ്ന്റ് ഇടിഞ്ഞ് 15109.30 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1279 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1634 ഓഹരികളുടെ വിലയിടിഞ്ഞു. 184 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ഊര്‍ജം, ഇന്‍ഫ്രാ ഓഹരികളൊഴികെ ബാക്കിയെല്ലാം നിരാശപ്പെടുത്തി. ഐഒസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഓട്ടോ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഏഷ്യന്‍ പെയ്ന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഒഎന്‍ജിസി, ടൈറ്റന്‍ കമ്പനി തുടങ്ങിയവ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വിക്ടറി പേപ്പര് ആന്‍ഡ് ബോര്‍ഡ്‌സിന്റെ ഓഹരി വില 6.90 രൂപ ഉയര്‍ന്ന് 109.50 രൂപയിലെത്തി. 6.73 ശതമാനം നേട്ടം. ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.94 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (2.38 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.90 ശതമാനം), കെഎസ്ഇ (0.54 ശതമാനം), എവിറ്റി (0.43 ശതമാനം), ഫെഡറല്‍ ബാങ്ക് (0.12 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
അതേസമയം കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡി ട്രേഡ്, അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, എഫ് എ സി ടി തുടങ്ങി 19 കേരള ഓഹരികള്‍ക്കാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. 
ധനലക്ഷ്മി ബാങ്കിന്റെയും 
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെയും വിലയില്‍ മാറ്റമുണ്ടായില്ല.



 



Tags:    

Similar News