ലാഭമെടുക്കലും നിക്ഷേപവും: ഓഹരി വിപണി ഇന്ന് ഇങ്ങനെയായിരുന്നു

റിസര്‍വ് ബാങ്ക് പ്രതികൂലമായൊന്നും ചെയ്തില്ലെങ്കിലും മുഖ്യസൂചികകള്‍ താഴ്ന്നു

Update: 2021-06-04 12:24 GMT

ലാഭമെടുക്കലിനെ തുടര്‍ന്ന് മുഖ്യ സൂചികകള്‍ താഴേക്ക് പോയപ്പോള്‍ വിശാല വിപണിയില്‍ താല്‍പ്പര്യത്തോടെ ഇടപെട്ട് നിക്ഷേപകര്‍. റിപോ നിരക്കില്‍ മാറ്റം വരുത്താതെ തുടര്‍ച്ചയായി ആറാം വട്ടവും പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കാതെ നിന്നിട്ടും ലാഭമെടുക്കലില്‍ മുഖ്യ സൂചികകള്‍ താഴേക്ക് പോയി.

സെന്‍സെക്‌സ് 132 പോയ്ന്റ് അഥവാ 0.25 ശതമാനം താഴ്ന്ന് 52,100 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 15,670ലും ക്ലോസ് ചെയ്തു.

എന്നിരുന്നാലും വിശാല വിപണിയില്‍ നിക്ഷേപ താല്‍പ്പര്യം സജീവമായിരുന്നു. റിസര്‍വ് ബാങ്കിന്റെ ലിക്വിഡിറ്റ് പാക്കേജാണ് ഇതിന് കാരണമായ ഒരു ഘടകം. ബിഎസ്ഇ മിഡ്കാപ് 0.63 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ കാപ് 0.78 ശതമാനം ഉയര്‍ന്നു. ഇരു സൂചികകളും വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ റെക്കോര്‍ഡ് തലം തൊടുകയും ചെയ്തിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
പതിനൊന്ന് കേരള കമ്പനികളാണ് ഇന്ന് നില മെച്ചപ്പെടുത്തിയത്. കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി ഇന്ന് 13.63 ശതമാനം കൂടി 80.85 രൂപയിലെത്തി. ജിയോജിത് ഓഹരി വില ഇന്ന് എട്ടുശതമാനത്തിലേറെ ഉയര്‍ന്നു.

മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം എന്നിവയുടെ ഓഹരി വില ഇന്ന് താഴ്ന്നു. ധനലക്ഷ്മി ബാങ്ക് ഓഹരി വില ഒരു ശതമാനത്തോളം ഉയര്‍ന്നു.

അപ്പോളോ ടയേഴ്‌സ് 230.55

ആസ്റ്റര്‍ ഡി എം 150.30

എവിറ്റി 63.65

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 132.55

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 381.60

സിഎസ്ബി ബാങ്ക് 323.50

ധനലക്ഷ്മി ബാങ്ക് 15.39

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 53.95

എഫ്എസിടി 123.00

ഫെഡറല്‍ ബാങ്ക് 87.80

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 72.60

ഹാരിസണ്‍സ് മലയാളം 200.05

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.50

കല്യാണ്‍ ജൂവലേഴ്‌സ് 80.85

കേരള ആയുര്‍വേദ 57.90

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 31.70

കിറ്റെക്‌സ് 113.05

കെഎസ്ഇ 2414.50

മണപ്പുറം ഫിനാന്‍സ് 162.30

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 441.15

മുത്തൂറ്റ് ഫിനാന്‍സ് 1506.00

നിറ്റ ജലാറ്റിന്‍ 186.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 6.30

റബ്ഫില ഇന്റര്‍നാഷണല്‍ 81.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.27

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 1.13

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 102.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 261.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 211. 35

Tags:    

Similar News