നേരിയ നേട്ടത്തോടെ സൂചികകള്‍

കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ്, ഹാരിസണ്‍സ് മലയാളം അടക്കം 14 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-03-08 11:47 GMT

ലാഭമെടുപ്പിനെ തുടര്‍ന്ന് രണ്ടു ദിവസമായി ഉണ്ടായ ഇടിവിനു ശേഷം വിപണി തിരിച്ചു കയറുന്നു. സെന്‍സെക്‌സ് 35.75 പോയ്ന്റ് ഉയര്‍ന്ന് 50441.07 പോയ്ന്റിലും നിഫ്റ്റി 18.10 പോയ്ന്റ് ഉയര്‍ന്ന് 14956.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 1698 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1382 ഓഹരികളുടെ വിലിയിടിഞ്ഞു. 208 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

യുപിഎല്‍, ഗെയ്ല്‍, എല്‍ & ടി, ഒഎന്‍ജിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ശ്രീ സിമന്റ്‌സ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ദുര്‍ബലമായ ഏഷ്യന്‍ വിപണിയും യുഎസ് ഫ്യൂച്ചേഴ്‌സിലുണ്ടായ ഇടിവും ഉയരുന്ന എണ്ണവിലയുമെല്ലാം ആഭ്യന്തര വിപണിയ്ക്ക് ചെറിയ മങ്ങലേല്‍പ്പിച്ചുവെങ്കിലും ദിവസാവസാനം ചെറിയ നേട്ടത്തിലെത്തുകയായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
സമ്മിശ്ര പ്രകടനം നടത്തി കേരള ഓഹരികള്‍. 14 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അത്ര തന്നെ ഓഹരികളുടെ വിലയിടിഞ്ഞു. കേരള ആയുര്‍വേദയുടെ ഓഹരി വിലയില്‍ 16.34 ശതാനം വര്‍ധനവ് ഇന്ന് രേഖപ്പെടുത്തി. 8.65 രൂപ വര്‍ധിച്ച് 61.60 രൂപയിലെത്തി ഓഹരി വില. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (6.61 ശതമാനം), ഹാരിസണ്‍സ് മലയാളം (6.09 ശതമാനം) എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ചു. പാറ്റ്‌സ്പിന്‍ ഇന്ത്യ (5 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.49 ശതമാനം), സിഎസ്ബി ബാങ്ക് (4.24 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.21 ശതമാനം), കെഎസ്ഇ (2.53 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.19 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
അതേസമയം അപ്പോളോ ടയേഴ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ഡിട്രേഡ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
  • അപ്പോളോ ടയേഴ്‌സ് 234.80
  • ആസ്റ്റര്‍ ഡി എം 141.15
  • എവിറ്റി 46.60
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 134.40
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 395.80
  • സിഎസ്ബി ബാങ്ക് 270.40
  • ധനലക്ഷ്മി ബാങ്ക് 15.55
  • ഈസ്റ്റേണ്‍ ട്രെഡ്‌സ് 63.50
  • എഫ്എസിടി 125.05
  • ഫെഡറല്‍ ബാങ്ക് 86.60
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 54.60
  • ഹാരിസണ്‍സ് മലയാളം 140.15
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 42.00
  • കേരള ആയുര്‍വേദ 61.60
  • കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.60
  • കിറ്റെക്‌സ് 106.20
  • കെഎസ്ഇ 2348.00
  • മണപ്പുറം ഫിനാന്‍സ് 164.20
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 399.95
  • മുത്തൂറ്റ് ഫിനാന്‍സ് 1259.90
  • നിറ്റ ജലാറ്റിന്‍ 176.10
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 5.67
  • റബ്ഫില ഇന്റര്‍നാഷണല്‍ 61.25
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.79
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.93
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 105.90
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 223.00
  • വണ്ടര്‍ലാ ഹോളിഡേയ്‌സ് 215.60

Tags:    

Similar News