സുപ്രീംകോടതി വിധി ബാങ്കുകള്‍ക്ക് തുണയായി, സെന്‍സെക്‌സ് 280 പോയ്ന്റ് ഉയര്‍ന്നു

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്ത് സൂചികകള്‍

Update: 2021-03-23 12:12 GMT

വന്യമായ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. മോറട്ടോറിയം കേസില്‍ സുപ്രീംകോടതിയുടെ വിധി ബാങ്കിംഗ് ഓഹരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.

സെന്‍സെക്‌സ് 280 പോയ്ന്റ് ഉയര്‍ന്ന് 50,051 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 78 പോയ്ന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 14,815ലും ക്ലോസ് ചെയ്തു.

ബിഎസ്ഇ മിഡ്കാപ് സൂചിക 0.95 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

ആഗോള വിപണികളില്‍ നല്ല സൂചനകളായിരുന്നില്ല. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചു.

കേരള കമ്പനികളുടെ പ്രകടനം

ബഹുഭൂരിപക്ഷം കേരള കമ്പനികളുടെ ഓഹരികളും ഇന്ന് നേട്ടം കൊയ്തു. വിക്ടറി പേപ്പര്‍ ഓഹരി വില അഞ്ചുശതമാനത്തോളം ഉയര്‍ന്നു. വണ്ടര്‍ലയുടെ ഓഹരി വില 3.63 ശതമാനം വര്‍ധിച്ചു. കേരള എന്‍ ബി എഫ് സികളുടെ ഓഹരി വിലകളെല്ലാം ഇന്ന് നേരിയ നേട്ടമുണ്ടാക്കി. കേരള ബാങ്കുകളുടെ ഓഹരി വിലകളുടെ ഉയര്‍ച്ച രേഖപ്പെടുത്തി.




 


Tags:    

Similar News