സൂചികകള്‍ താഴ്ന്നു തന്നെ; സെന്‍സെക്‌സ് 740 പോയ്ന്റ് ഇടിഞ്ഞു

കേരള കമ്പനികളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2021-03-25 12:05 GMT

വിപണിയില്‍ ആശ്ങ്കയൊഴിയുന്നില്ല. ഇന്നും സൂചികകള്‍ താഴോട്ട് തന്നെ. സെന്‍സെക്‌സ് 740.19 പോയ്ന്റ് ഇടിഞ്ഞ് 48440.12 പോയ്ന്റിലും നിഫ്റ്റി 224.50 പോയ്ന്റ് ഇടിഞ്ഞ് 14324.90 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

ആഗോള വിപണി ഇന്നും ദുര്‍ബലമായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതും ആഭ്യന്തര വിപണിയെ ഉലച്ചു.
748 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2147 ഓഹരികളുടെ വിലയിടിഞ്ഞു. 170 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐഒസി, മാരുതി സുസുകി, എച്ച് യു എല്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നേട്ടമുണ്ടാക്കി.
നിഫ്റ്റി പിഎസ് യു ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഇന്‍ഫ്രാ, ഐറ്റി, എനര്‍ജി സൂചികകള്‍ 2-3 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും 2.2 ശതമാനം വരെ ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് മങ്ങിയ പ്രകടനമാണ് നടത്തിയത്. മൂന്ന് ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 2.20 ശതമാനം നേട്ടവുമായി മുന്നിലുണ്ട്. ഫെഡറല്‍ ബാങ്ക് (0.93 ശതമാനം), കെഎസ്ഇ (0.15 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
അതേസമയം മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, എഫ്എസിടി, കിറ്റെക്‌സ്, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, കേരള ആയുര്‍വേദ, ധനലക്ഷ്മി ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങി 24 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ഇന്‍ഡിട്രേഡിന്റെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.




 


Tags:    

Similar News